പ്രതീകാത്മക ചിത്രം 
KERALA

പാലക്കാട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

വീട്ടില്‍ നിന്നും രാവിലെ ചായ കുടിച്ചാണ് ശിവന്‍ ഇറങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

മരുത പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്‍ഡിഎഫ് കെട്ടിയ ഓഫീസില്‍ തൂങ്ങി മരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

വീട്ടില്‍ നിന്നും രാവിലെ ചായ കുടിച്ചാണ് ശിവന്‍ ഇറങ്ങിയത്. പിന്നീട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിപിഐഎം അനുഭാവികൂടിയായ ശിവന്‍ സ്ഥിര മദ്യപാനി ആയിരുന്നെന്നും പൊലീസ് പറഞ്ഞു.

SCROLL FOR NEXT