Source: Social Media
KERALA

സ്ഥാനാർഥിത്വത്തിൽ തർക്കം; എൻസിപി യോഗത്തിൽ നിന്ന് എ.കെ. ശശീന്ദ്രൻ ഇറങ്ങിപ്പോയി

മുക്കം മുഹമ്മദ് മത്സരിക്കട്ടെയെന്നാണ് യോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ്റെ മത്സരാർത്ഥിത്വത്തെ ചൊല്ലി എൻസിപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ ശശീന്ദ്രൻ ഈ തെരഞ്ഞെടുപ്പിൽ മാറി നിൽക്കണമെന്ന് പി.സി.ചാക്കോ ആവശ്യപ്പെട്ടു. മുക്കം മുഹമ്മദ് മത്സരിക്കട്ടെയെന്നാണ് യോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം. ഭിന്നസ്വരങ്ങൾ ഉയർന്നതോടെ എ.കെ.ശശീന്ദ്രൻ യോഗത്തിൽ നിന്ന് ഇറങ്ങി പോയി.

വരുന്ന തെരഞ്ഞെടുപ്പിൽ എ.കെ. ശശീന്ദ്രൻ മാറി നിന്ന് മറ്റൊരാൾക്ക് അവസരം നൽകണം എന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും തുടർന്നും മത്സരിച്ചാൽ അത് തെരഞ്ഞെടുപ്പ് ഫലത്തിൽ അത് പ്രതിഫലിക്കുമെന്നും ചില നേതാക്കൾ പറയുന്നു.

പാർട്ടി പറഞ്ഞാൽ എലത്തൂർ മണ്ഡലത്തിൽ നിന്ന് ഇത്തവണയും മത്സരിക്കുമെന്ന നിലപാടിലാണ് ശശീന്ദ്രൻ.1980 മുതൽ എ. കെ. ശശീന്ദ്രൻ മത്സര രംഗത്തുണ്ട്. ഇതിനോടകം ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്ത് വർഷത്തോളം മന്ത്രിപദവിയിയും വഹിച്ചു.

SCROLL FOR NEXT