KERALA

എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം അംഗീകരിക്കുന്നു; സുധാകരന്റെ നടപടി ന്യായമോ അന്യായമോ എന്ന് പറയാനാവില്ല: എം.കെ. രാഘവന്‍

സുധാകരന്‍ കടുത്ത നടപടികള്‍ കൈക്കൊള്ളില്ലെന്നാണ് കരുതുന്നതെന്നും എം.കെ. രാഘവന്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നതായി എംകെ രാഘവന്‍ എംപി. കെ. സുധാകരന്‍ മത്സരിക്കണമെന്ന് നിലപാടെടുത്തതിന് പിന്നാലെയാണ് എം.കെ. രാഘവന്റെ പ്രതികരണം.

സുധാകരന്റെ നടപടി ന്യായമോ അന്യായമോ എന്ന് പറയാനാവില്ല. സുധാകരനുമായി ഹൈക്കമാണ്ട് കൃത്യമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും സുധാകരന്‍ കടുത്ത നടപടികള്‍ കൈക്കൊള്ളില്ലെന്നാണ് കരുതുന്നതെന്നും എം.കെ. രാഘവന്‍ പറഞ്ഞു.

നിയമസഭയിലേക്ക് മത്സരിക്കണമെന്ന് താന്‍ ആവശ്യപ്പെടില്ല. നിയമസഭയിലേക്ക് മത്സരിക്കണം എന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. തോറ്റ സീറ്റ് ഏറ്റെടുത്ത് ജീവിക്കണമെന്ന് പാര്‍ട്ടിയാണ് തന്നോട് ആവശ്യപ്പെട്ടത്.

ഇക്കാര്യങ്ങള്‍ ഇനി അടഞ്ഞ അധ്യായമാണ്. തനിക്ക് എംപി എന്ന രീതിയില്‍ മൂന്നുവര്‍ഷം കൂടി അവശേഷിക്കുന്നുണ്ട്. ഇനി അക്കാര്യത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലുമാണ് ശ്രദ്ധ.

കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളും നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകളും എക്കാലത്തും ഉള്ളത്. നിലവിലുള്ളത് അസാധാരണ സാഹചര്യമല്ല. സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങളെ വകവെക്കുന്നില്ല. കോണ്‍ഗ്രസ് ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കാറില്ലെന്നും എംകെ രാഘവന്‍ പറഞ്ഞു.

SCROLL FOR NEXT