KERALA

കാട്ടാക്കടയിലെ നവജാത ശിശുവിൻ്റേത് കൊലപാതകം; കുറ്റസമ്മതം നടത്തി അമ്മ

തിങ്കളാഴ്ചയാണ് കുഞ്ഞ് മരിച്ച വാർത്ത പുറത്ത് വന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ഷംന പൊലീസിന് മൊഴി നൽകി. കുഞ്ഞിന്റെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് കീറുകയും കത്രിക കുത്തിത്താഴ്ത്തുകയും ചെയ്തെന്ന് ഷംന പൊലീസിനോട് പറഞ്ഞു.

തിങ്കളാഴ്ചയാണ് കുഞ്ഞ് മരിച്ച വാർത്ത പുറത്ത് വന്നത്. വീട്ടിൽ പ്രസവം നടന്നതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് അന്ന് വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ഇന്നലെ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തി.

ഒരു കുഞ്ഞിനെക്കൂടി വളർത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതു കൊണ്ടാണ് കുട്ടിയെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന് ഇതിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നും പറയുന്നു.

SCROLL FOR NEXT