അപകടയാത്ര നടത്തിയ ജോസഫ് ഡാൾട്ടൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് 
KERALA

മട്ടാഞ്ചേരിയിൽ കാറിൻ്റെ മരണപ്പാച്ചിൽ; അപകടയാത്ര നടത്തിയ ജോസഫ് ഡാൾട്ടൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

അപകടം സംബന്ധിച്ച പൊലീസ് റിപ്പോർട്ട്‌ മോട്ടോർ വാഹന വകുപ്പിന് കൈമാറി.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മട്ടാഞ്ചേരിയിൽ കാറിൽ അപകടയാത്ര നടത്തിയ ജോസഫ് ഡാൾട്ടൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. അപകടം സംബന്ധിച്ച പൊലീസ് റിപ്പോർട്ട്‌ മോട്ടോർ വാഹന വകുപ്പിന് കൈമാറി. പ്രതിക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നവംബർ 20 വെള്ളിയാഴ്ച രാത്രി 9.40-ഓടെ മട്ടാഞ്ചേരി ബസാർ റോഡിലൂടെയാണ് അപകടയാത്ര നടന്നത്. ഇയാൾ ഓടിച്ചിരുന്ന കാർ ഒരു ഇരുചക്രവാഹനത്തെ ഇടിച്ചുവീഴ്ത്തുകയും ചുള്ളിക്കൽ ഭാഗത്തുവെച്ച് മറ്റൊരു ബൈക്കിനെ ഇടിച്ച ശേഷം ഒന്നര കിലോമീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തു. കപ്പലണ്ടിമുക്കിൽ വെച്ച് ഒരു സ്ത്രീയെ ഇടിച്ചതടക്കം കൂനൻ കുരിശ് പള്ളി വരെയുള്ള ഭാഗത്ത് നിർത്തിയിട്ടിരുന്നവ ഉൾപ്പെടെ ഏഴ് വാഹനങ്ങളാണ് കാറിടിച്ച് തകർന്നത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

കൂനൻ കുരിശ് പള്ളിക്ക് സമീപം വെച്ച് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി പ്രതിയെ മട്ടാഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

SCROLL FOR NEXT