ഫേസ്ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ചെന്ന പരാതി; വിശദമായ അന്വേഷണത്തിന് പൊലീസ്

ഫേസ്ക്രീം ഉപയോഗത്തെ തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച പെൺകുട്ടിയുടെ മൊഴി പൊലീസ് ഇന്ന് എടുക്കും
Police intervene following a complaint that a 17-year-old girl developed kidney disease after using a face cream
ഫേസ്ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ ഇടപെട്ട് പൊലീസ്
Published on: 
Updated on: 

മലപ്പുറം: ഫേസ്ക്രീം ഉപയോഗിച്ച് 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് പൊലീസ്. 17കാരിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ക്രീമിൻ്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. മെർക്കുറി സാന്നിധ്യം കണ്ടെത്തിയാൽ കമ്പനിക്കെതിരെ കേസെടുക്കാനാണ് പൊലീസിൻ്റെ തീരുമാനം.

ഫെയർനസ് ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെൺകുട്ടിക്ക് സ്ഥിരീകരിച്ചത്. വിദഗ്ധപരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ മെർക്കുറിയുടെ അമിതസാന്നിധ്യം കണ്ടെത്തിയെന്നും പറയുന്നു. ഒരുവർഷമായി ഉപയോഗിച്ച ഫെയ്‌സ് ക്രീമിൽ നിന്നാണ് വൃക്കരോഗമുണ്ടായത്.

Police intervene following a complaint that a 17-year-old girl developed kidney disease after using a face cream
ഫേസ്ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം ബാധിച്ചതിൽ നടപടിയുമായി ആരോഗ്യവകുപ്പ്; വിവരങ്ങൾ സമർപ്പിക്കാൻ നിർദേശം

മെർക്കുറി അമിതമായതിനാൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. ബിപി കുറയുക, ക്ഷീണം, തലകറങ്ങുക, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥയുമുണ്ടായി. തുടർപരിശോധനയിലാണ് രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതെങ്ങനെ ഉണ്ടായെന്നറിയാൻ ക്രീം ടെസ്റ്റിന് അയച്ചപ്പോഴാണ് ക്രീമിൽ അമിതമായി മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രകൃതിദത്ത ചേരുവകളാണെന്നു പറഞ്ഞ് വിൽപനയ്ക്കുവെച്ചിരുന്ന ക്രീമാണ് ഉപയോഗിച്ചിരുന്നത്’ പെൺകുട്ടി പറഞ്ഞു.

Police intervene following a complaint that a 17-year-old girl developed kidney disease after using a face cream
സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിൽ നടപടി; കെഎസ്ഇബി സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ