സർക്കാർ അനാസ്ഥ; ഓടിക്കാൻ വാഹനമില്ലാതെ ഡ്രൈവർമാർ, പബ്ലിക് റിലേഷൻസ് വകുപ്പിലെ വാഹനങ്ങൾ കട്ടപ്പുറത്ത്

മുഖ്യമന്ത്രി വി ഡി സതീശൻ്റെ കീഴിലുള്ള പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്ററിലാണ് വാഹനങ്ങൾ ഇല്ലാത്തത് മൂലം ഡ്രൈവർമാർ കഷ്ടപ്പെടുന്നത്.
Vehicles of the Public Relations Department grounded
പബ്ലിക് റിലേഷൻസ് വകുപ്പിലെ വാഹനങ്ങൾ കട്ടപ്പുറത്ത്
Published on: 
Updated on: 

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ കീഴിലുള്ള പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റ് വകുപ്പിൽ കടുത്ത അനാസ്ഥ. വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസ്, മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകൾ എന്നിവിടങ്ങളിലായി ആകെ 25 വാഹനങ്ങളാണ് വകുപ്പിനുള്ളത്. ഇവ ഓടിക്കാനായി 24 ഡ്രൈവർമാരും ഉണ്ട്. എന്നാൽ ആകെയുള്ള വാഹനങ്ങളിൽ 14 എണ്ണം ഉപയോഗപ്രദമല്ല. അതിനാൽ13 ഡ്രൈവർമാർക്ക് ഓടിക്കാൻ വാഹനമില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.

15 വർഷം പോലും കഴിയാത്ത വാഹനങ്ങൾ ആണ് കട്ടപ്പുറത്തുള്ളത്. വാഹനങ്ങൾ ഇല്ലാത്തതിനാൽ സർക്കാർ ജീവനക്കാരായ ഡ്രൈവർമാർ ഓഫീസിൽ വെറുതെ വന്നുപോകുന്നു എന്നാണ് വിവരം. സീനിയർ ഗ്രേഡ് ഡ്രൈവർ മുതൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തസ്തിക വരെയുള്ളഇവരുടെ ശമ്പള സ്കെയിൽ 25100 രൂപ മുതൽ 66,800 വരെയാണ്. ഇതിനുപുറമേ 2,700 രൂപ പ്രതിവർഷം യൂണിഫോം അലവൻസായും കൈപ്പറ്റുന്നുണ്ട്.

Vehicles of the Public Relations Department grounded
ഫേസ്ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ചെന്ന പരാതി; വിശദമായ അന്വേഷണത്തിന് പൊലീസ്

14 വാഹനങ്ങൾ കട്ടപ്പുറത്ത് ഇരിക്കുമ്പോൾ 2021 ഫെബ്രുവരി മുതൽ ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുണ്ട്. ഈ ഇനത്തിൽ 2026 സെപ്റ്റംബർ വരെ ആകെ ചിലവ് 21 ലക്ഷത്തിലധികം രൂപയാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എന്നാൽ ഡ്രൈവർമാരെ മറ്റ് ഓഫീസ് ഡ്യൂട്ടികൾക്കായി നിയോഗിക്കുന്നുണ്ടെന്നാണ് വകുപ്പിൻ്റെ വാദം.

Vehicles of the Public Relations Department grounded
സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിൽ നടപടി; കെഎസ്ഇബി സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ