KERALA

വെള്ളാപ്പള്ളിയുടെ വിഷം ചീറ്റല്‍ മലയാളിക്ക് അപമാനകരം, ഹൈന്ദവ സമുദായത്തില്‍ ചേരിതിരിവുണ്ടാക്കുന്നു; തുറന്നടിച്ച് നാസര്‍ ഫൈസി കൂടത്തായി

വെള്ളാപ്പള്ളിമാരുടെ ഭൂതങ്ങളെ തുറന്നുവിടുന്ന മുക്കുവന്മാരെ കേരളത്തിന്റെ മതേതര സമൂഹം പാഠം പഠിപ്പിക്കുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

Author : കവിത രേണുക

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തുറന്നടിച്ച് നാസര്‍ ഫൈസി കൂടത്തായി. വെള്ളാപ്പള്ളിയുടെ വിഷം ചീറ്റല്‍ മലയാളിക്ക് അപകമാനകരമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്ന് പറയുന്ന വര്‍ഗീയതയ്ക്ക് പാലമിടുന്ന വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുന്ന പിണറായി സര്‍ക്കാരിനെ ജനം തിരിച്ചറിയുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

കേരള സര്‍ക്കാര്‍ ജില്ല തിരിച്ചുള്ള വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ ധവളപത്രം ഇറക്കണം. ഹൈന്ദവ സമുദായത്തിനിടയില്‍ ചേരിതിരിവുണ്ടാക്കി ആരുടെ അടുത്ത് നിന്നോ അച്ചാരം വാങ്ങിയിരിക്കുകയാണ് വെള്ളാപ്പള്ളിയെന്നും നാസര്‍ ഫൈസി കൂടത്തായി വിമര്‍ശിച്ചു.

വെള്ളാപ്പള്ളിമാരുടെ ഭൂതങ്ങളെ തുറന്നുവിടുന്ന മുക്കുവന്മാരെ കേരളത്തിന്റെ മതേതര സമൂഹം പാഠം പഠിപ്പിക്കുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വെള്ളാപ്പള്ളിയുടെ പരാമര്‍ശം തള്ളി സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. പരാമര്‍ശത്തോട് യോജിപ്പില്ലെന്നായിരുന്നു പരാമര്‍ശം. അതേസമയം പരാമര്‍ശത്തില്‍ നിന്ന് പിന്മാറില്ലെന്ന് വെള്ളാപ്പള്ളി അറിയിക്കുകയും ചെയ്തു. താന്‍ തീവ്രവാദി എന്ന് മാത്രമല്ലേ, മത തീവ്രവാദി എന്ന് വിളിച്ചില്ലല്ലോ എന്നാണ് വിശദീകരിച്ചുകൊണ്ട് വെള്ളാപ്പള്ളി പറഞ്ഞത്.

SCROLL FOR NEXT