ഇഡി 
KERALA

നിലയ്ക്കല്‍ അന്നദാന ക്രമക്കേടില്‍ നടപടിയുമായി ഇഡി; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Author : കവിത രേണുക

കൊച്ചി: നിലയ്ക്കല്‍ അന്നദാനത്തിലെ ക്രമക്കേടില്‍ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടി. ജെ. ജയപ്രകാശിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2018-19 മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവിലാണ് ക്രമക്കേട് നടന്നത്. വ്യാജ ബില്ലുകള്‍ ചമച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59.98 ലക്ഷമാണ് പ്രതികള്‍ തട്ടിയെടുത്തത്.

തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താണ് പൊലീസില്‍ നിന്നും ഇഡി കേസ് ഏറ്റെടുത്തത്. കേസില്‍ വരും ദിവസങ്ങളില്‍ കര്‍ശനമായ നീക്കങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന.

SCROLL FOR NEXT