മരിച്ച സിദാൻ Source: News Malayalam 24x7
KERALA

കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

മൂവപ്പാടം പത്താഴപുരക്കൽ ഷാജിയുടെ മകൻ സിദാൻ ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പത്താഴക്കാട് വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവപ്പാടം പത്താഴപുരക്കൽ ഷാജിയുടെ(അഫ്സൽ) മകൻ സിദാൻ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ബക്കറ്റിൽ വീണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ഇന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

SCROLL FOR NEXT