പാലക്കാട് : പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ ഇഷാന്‍ ജ്വല്ലറിയില്‍ തോക്കും കത്തിയും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘം കവര്‍ന്നത് 43 പവന്‍ സ്വര്‍ണം. ജ്വല്ലറി ഉടമ സനാതും ഭാര്യ ശ്രീവിദ്യയുമാണ് നഷ്ടമായ സ്വര്‍ണത്തിന്റെ കണക്ക് ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
മോഷ്ടാക്കളോട് ചെറുത്തുനിന്നതിനെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. തോക്കിന്‍ മുനയില്‍ നിന്ന് പരുക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ചെറുത്തുനിന്നില്ലായിരുന്നെങ്കില്‍ കൂടുതല്‍ സ്വര്‍ണം നഷ്ടമായേനെ എന്നും ശ്രീവിദ്യ ന്യൂസ് മലയാളത്തോട് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നതെന്നും ഉടമയും കുടുംബവും പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് നടന്ന മോഷണത്തിനിടെ ശ്രീവിദ്യയുടെ കാലിന് പരുക്കേറ്റിരുന്നു.