ആർഎസ്എസ് ശാഖ Source; Social Media
KERALA

ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗികാതിക്രമം; ജീവനൊടുക്കിയ യുവാവിന്റെ വാട്സ്ആപ്പ് ചാറ്റുകളും സിഡിആറും പരിശോധിക്കാൻ പൊലീസ്

യുവാവ് ആർഎസ്എസിന്റെ ഒന്നിലധികം ക്യാമ്പുകളിൽ പങ്കെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ആർഎസ്എസിനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കാനൊരുങ്ങി പൊലീസ്. യുവാവിന്റെ വാട്സ്ആപ്പ് ചാറ്റുകളും CDR ഉം വിശദമായി പരിശോധിക്കാനാണ് നീക്കം. ശാഖയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി യുവാവിന്റെ മരണ മൊഴിയിൽ ഉണ്ടായിരുന്നു.

ഇയാൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും സുഹൃത്തുക്കളുടെ മൊഴിയുണ്ടായിരുന്നു. കേസിൽ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി. യുവാവ് ആർഎസ്എസിന്റെ ഒന്നിലധികം ക്യാമ്പുകളിൽ പങ്കെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറണാകുളത്തും കോട്ടയത്തുമായി ഇയാൾ ചികിത്സ തേടിയതായും പറയുന്നു.

അതേ സമയം കോട്ടയം സ്വദേശി ജീവനൊടുക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സിപഐഎം നേതാവ് മേഴ്സിക്കുട്ടിയന്ന പ്രതികരിച്ചു. SS എങ്ങനെ പ്രവർത്തിക്കുന്നത് എങ്ങനെ എന്നത് വെളിവാക്കപ്പെട്ടു. സിപിഐഎംമ്മിന് ന് ആർഎസ്എസിനെ താങ്ങേണ്ട ആവശ്യമില്ല. ആർഎസ്എസിനെ വെള്ളപൂശുന്നത് കോൺഗ്രസാണെന്നും മുൻ മന്ത്രി ആരോപിച്ചു. യുവാവിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

SCROLL FOR NEXT