ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത 
KERALA

ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നി ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിൻ്റെ ഭാഗമായി ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് ഉള്ളത്. മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നി ജില്ലകളിലാണ് യെല്ലോ അലേർട്ട്.

നാളെ ഇടുക്കിയിൽ മാത്രം യെല്ലോ അലേർട്ട് തുടരും. മലയോര മേഖലയിൽ ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. കാലവർഷ കലണ്ടർ അവസാനിച്ചെങ്കിലും പടിഞ്ഞാറൻ കാറ്റ് തുടരുന്നതിനാൽ ഒക്ടോബർ പകുതി വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ശേഷം കാലവർഷം പൂർണമായി പിന്മാറും.

അതേസമയം സംസ്ഥാനത്ത് 2001 ന് ശേഷം ഏറ്റവും മഴക്കുറവ് രേഖപ്പെടുത്തിയ കാലവർഷങ്ങളിൽ ഒന്നാണിത്. 28% മഴക്കുറവാണ് സംസ്ഥാനത്ത് ഇത്തവണ രേഖപ്പെടുത്തിയത്. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 1,446.5 മില്ലീമീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെയും 2001ന് ശേഷമുള്ള നാലാമത്തെയും കുറഞ്ഞ കാലവര്‍ഷമായിരുന്നു ഇത്. അതിനാല്‍ തുലാവര്‍ഷ പ്രവചനം സംസ്ഥാനത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.

SCROLL FOR NEXT