ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഓൾഡ് ഗോവയിലെ ഒരു ചടങ്ങിൽ പങ്കെടുക്കുന്നു. കൂടെ ഭാര്യ റിത എസ്. പിള്ളയേയും കാണാം. Source: Facebook/ PS Sreedharan Pillai
KERALA

ഇന്ന് ഗവർണർ പദവിയൊഴിയും; സജീവ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താൻ പി.എസ്. ശ്രീധരൻ പിള്ള

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുൻനിര പോരാളിയായി പി.എസ്. ശ്രീധരൻ പിള്ള കേരളത്തിൽ മത്സരിക്കുമെന്നും സൂചനയുണ്ട്.

Author : ന്യൂസ് ഡെസ്ക്

പി.എസ്. ശ്രീധരൻ പിള്ള സജീവ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കാലാവധി പൂർത്തിയായതോടെ ഗോവ ഗവർണർ പദവി ഇന്ന് ഒഴിഞ്ഞേക്കുമെന്നാണ് വിവരം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുൻനിര പോരാളിയായി പി.എസ്. ശ്രീധരൻ പിള്ള കേരളത്തിൽ മത്സരിക്കുമെന്നും സൂചനയുണ്ട്.

നിലവിൽ ഗവർണറായി അദ്ദേഹം ആറ് വർഷം പൂർത്തിയാക്കി കഴിഞ്ഞു. ഭരണഘടന അനുസരിച്ച് ആറ് വർഷമാണ് കാലാവധി. മിസോറാം ഗവർണറായി രണ്ട് വർഷം പ്രവർത്തിച്ച അദ്ദേഹം കഴിഞ്ഞ നാലു വർഷമായി ഗോവ ഗവർണറാണ്.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥന് പുസ്തകം കൈമാറുന്ന ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള

ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിലും എഴുത്തിൻ്റെ ലോകത്ത് ഉയരങ്ങൾ കീഴടക്കുകയായിരുന്നു പി.എസ്. ശ്രീധരൻ പിള്ള. അമ്പത് വർഷങ്ങൾ കൊണ്ട് 252 പുസ്തകങ്ങളാണ് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചത്.

അടുത്തിടെ ഗംഭീര ആഘോഷങ്ങളോടെയാണ് ശ്രീധരൻ പിള്ളയുടെ എഴുത്തിൻ്റെ സുവർണ ജൂബിലി കൊണ്ടാടിയത്. കേരള ഗവർണർ രാജേന്ദ്ര അർലേക്കറാണ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തനിക്ക് രാഷ്ട്രീയത്തിൽ ശത്രുക്കളില്ലെന്നും എതിരാളികൾ മാത്രമാണുള്ളതെന്നും ചടങ്ങിൽ വെച്ച് ശ്രീധരൻ പിള്ള വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT