തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജയില്‍ മോചിതനായ രാഹുല്‍ ഈശ്വറിനെ മാലയിട്ട് സ്വീകരിച്ച് മെന്‍സ് കമ്മീഷന്‍. ജയിലിന് പുറത്താണ് മെന്‍സ് കമ്മീഷന്‍ അംഗങ്ങളെത്തി മാലയിട്ട് സ്വീകരിച്ചത്. പിന്നാലെ രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
കേസിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലില്‍ ഇടാനായിരുന്നു പദ്ധതി അതിന് വേണ്ടിയാണ് പൊലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് കള്ളം പറഞ്ഞതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പുറത്തിറങ്ങിയാൽ തന്നെ ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച് ഫേസ്ബുക്കിലടക്കം പോസ്റ്റുകൾ ഇടുമെന്നും ഇത് അറിയാവുന്നതുകൊണ്ടാണ് തനിക്കെതിരെ നീക്കമുണ്ടായതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.
നോട്ടീസ് തന്നിട്ടല്ല അറസ്റ്റ് ചെയ്തത്. തനിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ കള്ളം പറഞ്ഞു. വ്യാജ പരാതിയിന്മേലാണ് തന്നെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തവണ നിരാഹാരം കിടന്നപ്പോഴാണ് ശബരിമല സ്ത്രീ പ്രവേശത്തിലെ സുപ്രീം കോടതി വിധി മാറിയത്. രണ്ട് പ്രമുഖരുടെ കേസുകളില്‍ ചാനലുകള്‍ സത്യം പറയണമെന്നും തനിക്കെതിരെ പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ജയിലില്‍ കിടന്നത് 16 ദിവസമാണ്. നിവിന്‍ പോളിക്ക് നീതി കിട്ടാത്ത നാട്ടില്‍ ആര്‍ക്ക് നീതി കിട്ടാനാണ് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കോടതിയാണ് രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളില്‍ അകപ്പെടാന്‍ പാടില്ല എന്നീ ഉപാധികളോടെയാണ് രാഹുലിന് ജാമ്യം നല്‍കിയത്.
രാഹുല്‍ അന്വേഷണവുമായി സഹകരിക്കാത്തിനാല്‍ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. 16 ദിവസമായി റിമാന്‍ഡിലാണെന്നും, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇത്രയും ദിവസത്തിനു ശേഷം ഇനി എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നായിരുന്നു കോടതിയുടെ ചോദ്യം.
നവംബര്‍ 30നാണ് ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഡിസംബര്‍ 11ന് രാഹുല്‍ ഈശ്വറിനെ വീണ്ടും റിമാന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ രണ്ടു തവണ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ജാമ്യ ഹര്‍ജിയില്‍ വാദം നടന്നത്. വാദം കഴിഞ്ഞതിന് പിന്നാലെ ജാമ്യം അനുവദിക്കുകയായിരുന്നു.