രാഹുൽ മാങ്കൂട്ടത്തിൽ Source: Social Media
KERALA

ഗർഭിണിയായിരിക്കെ അതിജീവിതയെ ഉപദ്രവിച്ചു; രാഹുലിനെതിരെ ഗുരുതര തെളിവുകൾ

പ്രശ്നപരിഹാരം എന്നതിലൂടെയാണ് രാഹുൽ അതിജീവിതയുമായി അടുപ്പം സ്ഥാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര തെളിവുകൾ. ഗർഭിണിയായിരിക്കെ അതിജീവിതയെ രാഹുൽ ഉപദ്രവിച്ചത് വ്യക്തമാക്കുന്ന തെളിവുകൾ കോടതിയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരം എന്നതിലൂടെയാണ് രാഹുൽ അതിജീവിതയുമായി അടുപ്പം സ്ഥാപിച്ചത്. അതിജീവിതയുടെ കുടുംബ പ്രശ്ന ത്തിൽ ഇടപെടുകയും പ്രശ്നം പരിഹരിക്കാൻ രാഹുൽ മുൻകൈയെടുക്കുകയും ചെയ്തു. ഈ അടുപ്പം മുതലെടുത്തു കൊണ്ടാണ് രാഹുൽ അതിജീവിതയെ ബലാത്സംഗം ചെയ്തതതെന്നും വാദി ഭാഗം കോടതിയെ അറിയിച്ചു.

അതിജീവിതയെ പാലക്കാട്ടേക്ക് നിർബന്ധിച്ച് കൊണ്ടുപോകുകയും, കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതിനുള്ള തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. നഗ്നചിത്രം എടുത്ത് ഭീഷണിപ്പെടുത്തിയതിനും തെളിവുണ്ട്.

എന്നാൽ ലൈംഗികബന്ധം നടന്നത് പരസ്പര സമ്മതത്തോടെ ആണെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. അതിജീവതയ്ക്ക് പീഡനം നടന്നു എന്ന് പറയുന്ന കാലയളവിൽ പൊലീസുമായി ബന്ധം ഉണ്ടായിരുന്നു. വനിത സെല്ലുമായും, വനിത വിങ്ങുമായും അതിജീവിതയ്ക്ക് ഈ കാലയളവിൽ അടുപ്പം ഉണ്ടായിരുന്നു.

ഗാർഹിക പീഡനത്തിന് പരാതി കൊടുത്തപ്പോഴും യുവതിക്ക് പൊലീസുമായി ബന്ധം ഉണ്ട്. പീഡനം നടന്നിട്ടുണ്ടെങ്കിൽ പെലീസിനോട് ഇത്ര അധികം അടുപ്പമുള്ള അതിജീവിതയ്ക്ക് അന്നേ രാഹുലിനെതിരെ പരാതി കൊടുക്കാമായിരുന്നു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

SCROLL FOR NEXT