KERALA

ശബരിമലയിൽ എസ്ഐടി പരിശോധന പൂർത്തിയായി; സംഘം സന്നിധാനത്ത് നിന്ന് മടങ്ങും

ഹൈക്കോടതി നിർദേശത്തിൻ്റെ പശ്ചാത്തലത്തില്‍ എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി പരിശോധന പൂർത്തിയായി. ഇന്നലെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചയോടെയാണ് അവസാനിച്ചത്. പരിശോധനയ്ക്ക് ശേഷം സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. ഹൈക്കോടതി നിർദേശത്തിൻ്റെ പശ്ചാത്തലത്തില്‍ എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റി തിരിച്ചുകൊണ്ടു വന്ന എല്ലാ സ്വര്‍ണപ്പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. അതേസമയം, ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന് എല്ലാ സഹകരണവും ഉറപ്പാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡൻ്റ് കെ.ജയകുമാർ പറഞ്ഞിരുന്നു.

SCROLL FOR NEXT