Source: facebook/ Sandeep G. Varier, K Surendran
KERALA

"മഞ്ചേശ്വരത്ത് കള്ളവോട്ട് ഉണ്ടെന്ന് ആരോപിച്ച സുരേന്ദ്രൻ തൂങ്ങി ചത്തോ?"; ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടിയുമായി സന്ദീപ് വാര്യർ

നേരത്തെ വോട്ട് ക്രമക്കേട് ആരോപണം തെളിയിക്കാൻ കെ. സുരേന്ദ്രൻ എൽഡിഎഫ്, യുഡിഎഫ് നേതാക്കളെ വെല്ലുവിളിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

തൃശൂരിലെ വോട്ട് ക്രമക്കേട് ആരോപണങ്ങളിൽ പരിഹാസവുമായി രംഗത്തെത്തിയ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ട്രോളി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. നേരത്തെ വോട്ട് ക്രമക്കേട് ആരോപണം തെളിയിക്കാൻ കെ. സുരേന്ദ്രൻ എൽഡിഎഫ്, യുഡിഎഫ് നേതാക്കളെ വെല്ലുവിളിച്ചിരുന്നു.

60,000 വോട്ട് ഞങ്ങൾ വ്യാജമായി നേടിയെങ്കിൽ നിങ്ങൾ എന്ത് നോക്കി ഇരിക്കുകയായിരുന്നു എന്നാണ് കെ. സുരേന്ദ്രൻ്റെ ചോദ്യം. "വിഷയത്തിൽ സുരേഷ് ഗോപി മറുപടി പറയേണ്ട ആവശ്യമില്ല. പാർട്ടിയാണ് മറുപടി പറയേണ്ടത്. തൃശൂരിൽ ബിജെപി 60,000 കള്ളവോട്ട് ചേർത്തു എന്നാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്. ആ സമയത്ത് നിങ്ങൾ എന്ത് നോക്കിയിരിക്കുകയായിരുന്നു? ഇത്രയധികം കള്ളവോട്ടുണ്ടായിട്ടും തടയാൻ കഴിഞ്ഞില്ലെങ്കിൽ തൂങ്ങിച്ചാവുന്നതാണ് നല്ലത്," കെ. സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, "മഞ്ചേശ്വരത്ത് കള്ളവോട്ട് ഉണ്ടെന്ന് ആരോപിച്ച സുരേന്ദ്രൻ തൂങ്ങി ചത്തോ?" എന്നായിരുന്നു സന്ദീപ് വാര്യർ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി. "മഞ്ചേശ്വരത്ത് കള്ളവോട്ട് ഉണ്ടെന്ന് ആരോപിച്ച സുരേന്ദ്രൻ തൂങ്ങി ചത്തോ? ഇല്ല.. പിന്നെന്ത് ചെയ്തു? കേസ് പിൻവലിച്ച് കണ്ടം വഴി ഓടി," സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

SCROLL FOR NEXT