സന്ദീപ് വാര്യർ 
KERALA

"പാലക്കാട് മത്സരിക്കാൻ താൽപ്പര്യമുണ്ട്"; പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യർ

സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിരവധി നേതാക്കൾ കോൺഗ്രസിൽ ഉള്ളത് ദൗർബല്യമല്ല നേട്ടമാണെന്നും സന്ദീപ് വാര്യർ

Author : പ്രണീത എന്‍.ഇ

പാലക്കാട്: സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കോൺഗ്രസ് പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്നാണ് സന്ദീപ് വാര്യരുടെ പ്രസ്താവന. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിരവധി നേതാക്കൾ കോൺഗ്രസിൽ ഉള്ളത് ദൗർബല്യമല്ല നേട്ടമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

പാലക്കാട് എന്നും യുഡിഎഫിൻ്റെ മണ്ഡലം തന്നെയാണെന്നാണ് സന്ദീപ് വാര്യരുടെ പ്രസ്താവന. ബിജെപി നേതാവ് കെ. സുരേന്ദ്രനെയും സന്ദീപ് വാര്യർ പരിഹസിച്ചു. കെ. സുരേന്ദ്രൻ ഇനി ആകെ മത്സരിക്കാനുള്ളത് പാലക്കാട് ജില്ലയിലാണ്. ഹെലികോപ്ടർ വിക്ടോറിയ കോളേജിൽ ഇറങ്ങട്ടെ. അതിൽ തന്നെ തിരിച്ചുപോകാനും സാധിക്കട്ടെയെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.

SCROLL FOR NEXT