സ്നേഹ മെർലിനെതിരെ രഹസ്യമൊഴി നൽകി പതിനാറുകാരി 
KERALA

"പലതവണ ലൈംഗികമായി പീഡിപ്പിച്ചു"; സ്നേഹ മെർലിനെതിരെ രഹസ്യമൊഴി നൽകി പതിനാറുകാരി

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നുവെന്നും ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: പതിനാറുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 25 കാരി സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വിവരം. 16കാരിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം അവരുടെ വീട്ടിൽ താമസിച്ചിരുന്നു. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നുവെന്നും പെൺകുട്ടി രഹസ്യമൊഴി നൽകി.

പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സ്‌നേഹ മെർലിൻ. ഇവരുടെ വീട്ടിലെത്തിയ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഭയംകാരണം കുട്ടി പീഡനവിവരം പുറത്ത് പറഞ്ഞിരുന്നില്ല. അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

ഇതോടെ പോലീസിന് പരാതി കൈമാറുകയും സംഭവത്തിൽ പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കുകയുമായിരുന്നു. തളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെർലിൻ നേരത്തേയും പോക്‌സോ കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. കുട്ടിയുടെ കൈയിൽനിന്ന് അധ്യാപകർ മൊബൈൽ ഫോൺ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെയാണ് പലതവണ യുവതി പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്.

SCROLL FOR NEXT