KERALA

"എല്ലാവരുടെയും നീതിക്ക് വേണ്ടിയാണ് ഞാന്‍ പഠിച്ചത്"; അഭിഭാഷകയായി എൻറോള്‍ ചെയ്ത് സിസ്റ്റര്‍ ലൂസി കളപ്പുര

നീതി നിഷേധിക്കുന്നവര്‍ക്കായി ശബ്ദിക്കണം. അതിനാണ് താന്‍ എൻറോള്‍ ചെയ്തതെന്നും ലൂസി കളപ്പുര പറഞ്ഞു.

Author : കവിത രേണുക

കൊച്ചി: ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകയായി എൻറോള്‍ ചെയ്‌തെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. തന്റെ സോഹദരിമാര്‍ നേരിട്ട നീതികേടുകളും എല്ലാവര്‍ക്കും നീതി തുല്യമാകണം എന്ന ബോധ്യവുമാണ് നിയമം പഠിക്കാന്‍ തനിക്ക് പ്രചോദനമായതെന്നും ലൂസി കളപ്പുര പറഞ്ഞു.

നീതി നിഷേധിക്കുന്നവര്‍ക്കായി ശബ്ദിക്കണം. അതിനാണ് താന്‍ എൻറോള്‍ ചെയ്തതെന്നും ലൂസി കളപ്പുര പറഞ്ഞു. അതിജീവിതയായ സിസ്റ്റര്‍ മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും ഒരേദിവസം മുന്നോട്ട് വരാന്‍ സാധിച്ചത് അതിശയകരമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും ദിലീപിനെതിരെ തെളിവുകള്‍ കോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ കഴിയാത്തതാണ് വീഴ്ച എന്നാണ് കരുതുന്നത് എന്നും ലൂസി കളപ്പുര വ്യക്തമാക്കി.

കുറച്ചുപേര്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷം. എന്നാലും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും ശിക്ഷിക്കപ്പെട്ടിട്ടില്ല. അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ല എന്നത് നമുക്ക് നീതി ലഭിച്ചില്ല എന്നതുപോലെ തന്നെയാണ് സ്ത്രീ സമൂഹത്തിന് പ്രതിഷേധമുണ്ടെന്നും ലൂസി കളപ്പുര പറഞ്ഞു.

SCROLL FOR NEXT