പത്തനംതിട്ട: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരസ്യ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണ്. ഇക്കാര്യത്തിൽ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
നാല് മാസത്തിൽ യുഡിഎഫ് യോഗം കൂടിയത് ഒരു തവണയാണ്. പരാതി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. യുഡിഎഫിൽ പ്രശ്നങ്ങളില്ല. പറഞ്ഞത് യാഥാർത്ഥ്യം മാത്രമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
ആർക്കും സ്ഥാനമാനങ്ങൾ കൊടുത്തതിന് താൻ എതിരല്ലെന്ന് ഇന്നലെ പറഞ്ഞതാണ്. എം.കെ. മുനീറും, ജി. ദേവരാജനും മികച്ച നേതാക്കൾ ആണ്. ചില കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്. വിമർശന ചേരിയിൽ ഞാനൊറ്റക്കാണ്. മുഖ്യമന്ത്രിയുമായി ഒരു തർക്കവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.