വയനാട്: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രായപൂത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ആശുപത്രിയിലെ ഇൻസിഡൻ്റ് രജിസ്റ്ററിലെ വിവരങ്ങൾ പുറത്ത്. ഒരു പെൺകുട്ടിയെ കണ്ടെത്തിയത് സ്റ്റാഫ് സെക്രട്ടറി റിഷാദിൻ്റെ ഓഫീസിൽ നിന്നെന്ന് രജിസ്റ്ററിൽ പറയുന്നു. റിഷാദ് വിളിച്ചിട്ടാണ് പോയതെന്നാണ് പെൺകുട്ടിയുടെ മൊഴി.
അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതായ സംഭവത്തിൽ സ്റ്റാഫ് സെക്രട്ടറി റിഷാദിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തി. തെളിവുകളുണ്ടായിട്ടും റിഷാദിനെതിരെ നടപടി എടുക്കുന്നില്ലെന്നാണ് യൂത്ത് ലീഗിൻ്റെ ആരോപണം.
ഈ മാസം 18 ആം തീയതിയാണ് സംഭവമുണ്ടായത്. സെക്യൂരിറ്റി നടത്തിയ തെരച്ചിലിൽ സ്റ്റാഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. റിഷാദ് വിളിച്ചിട്ട് കടലാസുകൾ അടുക്കി വെക്കാൻ പോയതാണെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് റിഷാദ്.