റാഫേൽ തട്ടിലിനെതിരായ പ്രതിഷേധം Source: News Malayalam 24x7
KERALA

സീറോ മലബാർ സഭ കുർബാന തർക്കം വീണ്ടും പൊതുമധ്യത്തിൽ; മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിലിനെ വേദിയിൽ കൂവിവിളിച്ച് ഏകീകൃതകുർബാന അനുകൂലികൾ

കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സംഭവം

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിലിനെ പൊതുവേദിയിൽ കൂവിവിളിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃതകുർബാന അനുകൂലികൾ. നിഖ്യാ സുനദോസിൻ്റെ വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ എല്ലാ ക്രൈസ്തവസഭ തലവന്മാരും പങ്കെടുത്ത സമ്മേളനത്തിലാണ് റാഫേൽ തട്ടിലിനെതിരെ പ്രതിഷേധമുണ്ടായത്. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനത്തായിരുന്നു ചടങ്ങ്.

ഒരിടവേളക്കുശേഷം സീറോ മലബാർ സഭയിലെ കുർബാന തർക്കം വീണ്ടും തെരുവിലെത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന അനുകൂലികളിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ . എന്നാൽ കഴിഞ്ഞ ദിവസം കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മേജർ ആർച്ച് ബിഷപ്പിനെ വിശ്വാസികൾ കൂക്കിവിളിച്ചു.

ഇന്ന് പലതായി നിൽക്കുന്ന ആഗോള ക്രൈസ്തവ സഭകളുടെ പിളർപ്പുകൾക്ക് മുമ്പ് നടന്ന നിഖ്യാ സൂനഗദോസ്, കത്തോലിക്കാ സഭക്കൊപ്പം ഓർത്തഡോക്സ് സഭകളും ആചരിക്കുന്നുണ്ട്. കേരളത്തിലെ എപ്പിസ്കോപ്പിൽ സഭകളെല്ലാം ചേർന്ന ഇത് സംബന്ധിച്ച ആഘോഷം സഭകളുടെ പൊതുവേദിയായ ഇൻറർ ചർച്ച് കൗൺസിലിന്റെ ആഭിമുഖ്യത്തിൽഎറണാകുളം പി. ഒ . സി യിലാണ് ആചരിച്ചത്. ഇൻറർ സെർച്ച് കൗൺസിലിൻ്റെ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആയിരുന്നു സമ്മേളനം വിളിച്ചു ചേർത്തത്. കേരളത്തിലെ മറ്റ് എല്ലാ ക്രൈസ്തവ സഭകളുടെയും തലവന്മാർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ഇവർക്ക് മുമ്പിലാണ് സീറോ മലബാർ സഭ തലവനെതിരായ പ്രതിഷേധം.

SCROLL FOR NEXT