എറണാകുളം പെരുമ്പാവൂരിൽ സഹകരണ ബാങ്കിനുള്ളിൽ താൽക്കാലിക ജീവനക്കാരി തൂങ്ങിമരിച്ച നിലയിൽ. കൂവപ്പടി സഹകരണ ബാങ്കിനുള്ളിലാണ് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറിച്ചിലക്കോട് സ്വദേശിനി അശ്വതിയാണ് മരിച്ചത്. ബാങ്കിൻ്റെ ഭാഗമായുള്ള ജനസേവന കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയാണ് അശ്വതി. വീട്ടിലെ സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്ന് സംശയം.