"മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജിതമെന്ന് വി.ഡി. സതീശൻ 
KERALA

"മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നത് ആദ്യമായല്ല"; തിരച്ചിൽ ഊർജിതമെന്ന് വി.ഡി. സതീശൻ

ഇതുവരെയും ഒരു സർക്കാരും കാണാതായവർക്കായി ഇങ്ങനെ തിരച്ചിൽ നടത്തിയിട്ടില്ലെന്നും വിഡി. സതീശൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞ ഒൻപത് ദിവസമായി കേന്ദ്രസർക്കാർ സഹായത്തോട് കൂടി സർക്കാർ ഡോണിയർ വിമാനം ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. കുടുംബത്തിൽ നിന്ന് ഒരാൾ നഷ്ടപ്പെട്ടപ്പോലെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെയും ഒരു സർക്കാരും കാണാതായവർക്കായി ഇങ്ങനെ തിരച്ചിൽ നടത്തിയിട്ടില്ല. മുൻ സർക്കാരിൻ്റെ കാലത്ത് 148 പേരെയാണ് കടലിൽ കാണാതായത്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ സർക്കാർ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യമായല്ല മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതെ പോകുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം മത്സ്യത്തൊഴിലാളികൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സിപിഐഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. വിവാദ പരാമർശത്തിൽ വി.ഡി. സതീശൻ മാപ്പ് പറയണം. കടലിൽ കാണാതായ ജോണിൻ്റെ വീട് മുഹമ്മദ് റിയാസ് സന്ദർശിച്ചു. ഫിഷറീസ് മന്ത്രി പത്ത് ദിവസമായിട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

SCROLL FOR NEXT