ടിക്കാറാം പീഥ Source: News Malayalam 24x7
KERALA

25 കോടി ജസ്റ്റ് മിസ്! അഞ്ച് ലക്ഷം കിട്ടിയ സന്തോഷത്തിൽ അതിഥിത്തൊഴിലാളി ടിക്കാറാം പീഥ

പശ്ചിമ ബംഗാൾ സ്വദേശിയായ ടിക്കാറാം പീഥയെ തേടി അപ്രതീക്ഷിതമായാണ് ലോട്ടറി നറുക്കെടുപ്പിൽ സമ്മാനത്തുക ലഭിച്ച വാർത്ത എത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇത്തവണത്തെ ഓണം ബംപറടിച്ച ഭാഗ്യശാലിയെ തേടി കേരളം മുഴുവൻ നെട്ടോട്ടമോടുകയാണ്. അതിനിടെ, സീരീസ് മാറിയതോടെ ജസ്റ്റ് മിസായി തിരുവോണം ബംപർ ഒന്നാം സമ്മാനമായ 25 കോടി രൂപ നഷ്ടമായിരിക്കുകയാണ് ഇതര സംസ്ഥാന തൊഴിലാളി ടിക്കാറാം പീഥയ്ക്ക്. 25 കോടി നഷ്ടമായെങ്കിലും അഞ്ച് ലക്ഷം രൂപ ടിക്കാറാം നറുക്കെടുപ്പിൽ സ്വന്തമാക്കി.

TH 577825 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ, TD 577825 നമ്പർ ടിക്കറ്റാണ് ടിക്കാറാം എടുത്തത്. അങ്ങനെയാണ് അയാൾക്ക് 25 കോടി നഷ്ടമായത്. പശ്ചിമ ബംഗാൾ സ്വദേശിയായ ടിക്കാറാം പീഥയെ തേടി അപ്രതീക്ഷിതമായാണ് ലോട്ടറി നറുക്കെടുപ്പിൽ അഞ്ച് ലക്ഷം രൂപ സമ്മാനത്തുക ലഭിച്ച വാർത്ത എത്തിയത്. അഞ്ച് ലക്ഷം രൂപ ലഭിച്ച സന്തോഷം ന്യൂസ് മലയാളവുമായി പങ്കുവെച്ച ടിക്കാറാം പീഥ, കേരളത്തിൽ ടാക്സ് കൂടുതലാണെന്ന ചെറിയ സങ്കടവും പങ്കുവെച്ചു. കുടുംബത്തിലെത്തി മക്കളുടെ കാര്യങ്ങളെല്ലാം നല്ല രീതിയിൽ നടത്തണമെന്ന ആഗ്രഹമാണ് ടിക്കാറാമിന് ഉള്ളത്.

അതേസമയം, സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ നേടിയ ഭാഗ്യശാലിയെ തേടിയുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ. എറണാകുളം നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിലെ ലതീഷിന്റെ കടയിൽ നിന്നാണ് ടിക്കറ്റെടുത്തത്. സമ്മാനം ലഭിച്ച ടിക്കറ്റ് വാങ്ങിയത് ആരാണെന്നോ എവിടെയുള്ള ആളാണെന്നോ ലതീഷിന് അറിയില്ല. അത് പക്ഷെ നെട്ടൂർ സ്വദേശി തന്നെ ആയിരിക്കും എന്നാണ് അദ്ദേഹത്തിൻ്റെ വിശ്വാസം.

SCROLL FOR NEXT