കോഴിക്കോട്: കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 49 സീറ്റിലും മുസ്ലീം ലീഗ് 25 സീറ്റിലും മത്സരിക്കും. സിഎംപിക്ക് രണ്ട് സീറ്റുകൾ നൽകാനും ധാരണയായി. കോഴിക്കോട് കോർപ്പറേഷനിൽ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ച നടന്നത്. യുഡിഎഫ് ഘടകകക്ഷികൾ അല്ലാത്തവരുമായി തെരഞ്ഞെടുപ്പ് ധാരണയില്ലെന്ന് പ്രവീൺകുമാർ നേരത്തെ അറിയിച്ചിരുന്നു.
സാധാരണഗതിയിൽ കോൺഗ്രസ് സ്ഥാനാർഥികൾ വരിക നോമിനേഷൻ വരുന്നതിൻ്റെ മുൻപാകും. എന്നാൽ ഇത്തവണ നോട്ടിഫേക്കഷൻ വരുന്നതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയും പുറത്തുവരും. യുഡിഎഫ് ഘടകക്ഷികൾക്ക് പുറത്ത് ആരുമായും സഹകരിക്കില്ല. ഒരുപാട് സർപ്രൈസുകളുണ്ടാകും. കോഴിക്കോട് യുഡിഎഫിൻ്റെ ഘടക കക്ഷികളെല്ലാം ഒരു പാർട്ടി പോലെയാണ് പ്രവർത്തിക്കുന്നത്. ആരുമായും ഒരു പ്രശ്നവുമില്ലെന്നും പ്രവീൺകുമാർ പറഞ്ഞിരുന്നു.