KERALA

വിഎസിൻ്റെ വിശ്വസ്തന്‍ എ. സുരേഷ് കോൺഗ്രസ് സ്ഥാനാർഥി? മലമ്പുഴയിൽ മത്സരിപ്പിക്കാൻ നീക്കം

സുരേഷ് മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചാൽ വിജയിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ വിശ്വസ്തൻ എ. സുരേഷിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം. മലമ്പുഴ മണ്ഡലത്തിൽ നിന്നും മത്സരിപ്പിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇക്കാര്യം കോൺഗ്രസ് നേതൃത്വം എ.സുരേഷിനെ അറിയിച്ചു. സുരേഷ് മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചാൽ വിജയിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.

സ്ഥാനാർഥിയാവാൻ കോൺഗ്രസ് സമീപിച്ചിരുന്നുവെന്ന് എ. സുരേഷ് സ്ഥിരീകരിച്ചു. എന്നാൽ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും ഇടതുപക്ഷക്കാരനായി തുടരാനാണ് ആഗ്രഹമെന്നും എ. സുരേഷ് പറഞ്ഞു. അതേസമയം, സുരേഷ് അടക്കമുള്ളവർ പാർട്ടിയിൽ വന്നാൽ സ്വീകരിക്കുമെന്ന് പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ അറിയിച്ചു. മത്സരിക്കുന്നതിനെ സംബന്ധിച്ച് കെപിസിസി നേതൃത്വം പാലക്കാട് ജില്ല നേതൃത്വത്തോട് അഭിപ്രായം തേടിയിട്ടില്ലെന്നും തങ്കപ്പൻ വ്യക്തമാക്കി.

രാഷ്ട്രീയ പ്രധാന്യം ഉള്ള ഏറെയുള്ള മണ്ഡലം കൂടിയാണ് മലമ്പുഴ. ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും വിജയിച്ചു വന്ന മണ്ഡലം എന്ന സവിശേഷത കൂടി മലമ്പുഴയ്ക്കുണ്ട്. 2001 മുതൽ തുടർച്ചയായി നാല് തവണയാണ് വി.എസ്. അച്യുതാനന്ദൻ ഇവിടെ നിന്ന് നിയമസഭയിലെത്തിയത്.

SCROLL FOR NEXT