വെള്ളാപ്പള്ളി നടേശൻ Source: Facebook/ Vellappally Nateshan
KERALA

ദേവസ്വം ബോർഡ് നൽകിയ അയ്യപ്പ വിഗ്രഹം പിണറായി നെഞ്ചോട് ചേർത്ത് വാങ്ങി, ശബരിമലയിൽ ഏറ്റവും കൂടുതൽ പോകുന്നത് കമ്മ്യൂണിസ്റ്റുകാ‍ർ: വെള്ളാപ്പള്ളി

ദേവസ്വത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ പിണറായി സർക്കാർ ശക്തമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: പിണറായി വിജയൻ അയ്യപ്പ ഭക്തൻ എന്ന് പറഞ്ഞതിന് രണ്ട് കാരണങ്ങൾ ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഈ സർക്കാർ പലതും ചെയ്യുന്നു. ദേവസ്വത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ പിണറായി സർക്കാർ ശക്തമായ ഇടപെടൽ നടത്തിയിട്ടുണ്ട്. മറ്റൊന്ന് ദേവസ്വം ബോർഡ്‌ നൽകിയ അയ്യപ്പ വിഗ്രഹം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു‌ എന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

"ഞങ്ങൾ നൽകിയത് അയ്യപ്പ വിഗ്രഹമാണ്. അദ്ദേഹം നീരസം ഒന്നും കൂടാതെ സന്തോഷത്തോടെയാണ് അത് സ്വീകരിച്ചത്. അയ്യപ്പ വിഗ്രഹം അദ്ദേഹം നെഞ്ചോട് ചേർത്താണ് വാങ്ങിയത്. പിണറായി വിജയന്റെ സ്വഭാവം അറിയാമല്ലോ. കമ്മ്യൂണിസ്റ്റുകാരൊക്കെ ഇപ്പോൾ ഈശ്വര വിശ്വാസികളാണ്. ശബരിമലയിൽ ഏറ്റവും കൂടുതൽ പോകുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. ഈശ്വര വിശ്വാസം ഇല്ലാത്തവർ ഒന്നും നിലവിൽ ഇല്ല", വെള്ളാപ്പള്ളി നടേശൻ.

പന്തളത്ത് നടന്ന സമ്മേളനവും മികച്ചതായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ അവർക്ക് ആളുകളെ സംഘടിപ്പിക്കാൻ സാധിച്ചു. പിണറായി വിജയന്റെ ഉദ്ഘാടനം വരെ ഒരു പ്രശ്നവും ഇല്ലായിരുന്നു. സീറ്റ് കിട്ടാതെ ആളുകൾ നിൽക്കുകയായിരുന്നുവെന്നും പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ കുറച് പേർ പുറത്തേക്ക് പോയി. താനും പുറകെ പോയതിനാൽ പിന്നീട് ആൾ ഉണ്ടായിരുന്നോ എന്നറിയില്ല. ആളുകൾ ഇറങ്ങി പോകാൻ സാധ്യത ഉണ്ട്. കാരണം പുറത്ത് ചർച്ചകൾ നടക്കുന്ന വേദികളിലേക്ക് ആളുകൾ പോയിരിക്കാം. ആളുകൾ കുറഞ്ഞെങ്കിൽ സംഘാടകർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടാകുമെന്നും എല്ലാം ഒരുമിച്ച് അവിടെ നടത്തേണ്ടത് ഇല്ലായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

SCROLL FOR NEXT