പ്രതീകാത്മക ചിത്രം Source: Files
KERALA

വെന്തുരുകി കേരളം; പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നേക്കുമെന്ന് മുന്നറിയിപ്പ്

ഇന്ന് പുലർച്ചെ വിവിധയിടങ്ങളിൽ മഴ ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പാണ് നിലനിൽക്കുന്നത്. പാലക്കാട് ഇന്ന് താപനില 40 ഡിഗ്രി കടന്നേക്കുമെന്നാണ് റിപ്പോർട്ട്. പാലക്കാട് ഇന്നലെ 39 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

കൊല്ലത്ത് 39 ഡിഗ്രി വരെയും താപനില ഉയരും. പത്തനംതിട്ട, കോട്ടയം ,തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രിയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രിയും, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രിയും താപനില ഉയരുമെന്നുമാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

അതേസമയം ഇന്ന് പുലർച്ചെ പലയിടത്തും മഴ ലഭിച്ചു. നാളെ മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

30ന് കണ്ണൂർ, കാസർകോട് ജില്ലകളിലും മെയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലുമാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

SCROLL FOR NEXT