എൻ.ഡി. അപ്പച്ചൻ Source: facebook
KERALA

വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ രാജിവച്ചു

കഴിഞ്ഞ കെപിസിസി യോഗങ്ങളിൽ തന്നെ എൻ.ഡി. അപ്പച്ചൻ രാജി സന്നദ്ധത അറിയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട്: വിവാദ കൊടുങ്കാറ്റുകൾക്ക് പിന്നാലെ വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എൻ.ഡി.അപ്പച്ചൻ. വയനാട് കോൺഗ്രസിൽ കടുത്ത വിഭാഗീതയത തുടരുന്നതിനിടെയാണ് രാജി. രാജി സന്നദ്ധത നേരത്തെ തന്നെ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നതായി എൻ.ഡി അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കെപിസിസി നിർദേശപ്രകാരം തന്നെയാണ് രാജിയെന്നാണ് സൂചന.

മുൻ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ എൻ.ഡി. അപ്പച്ചൻ വലിയ രീതിയിൽ സമ്മർദത്തിലായിരുന്നു. എൻ.ഡി അപ്പച്ചനെ ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റാനടക്കം കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്തതിനിടെയാണ് അപ്പച്ചൻ രാജിവച്ചിരിക്കുന്നത്.

കഴിഞ്ഞ കെപിസിസി യോഗങ്ങളിൽ തന്നെ എൻ.ഡി. അപ്പച്ചൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. വയനാട്ടിലെ പാർട്ടി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നാണ് എൻ.ഡി. അപ്പച്ചൻ നേതൃത്വത്തെ അറിയിച്ചിരുന്നത്. രാജിക്ക് നേതൃത്വം എതിർപ്പ് അറിയിച്ചില്ല.

എന്നാൽ രാജി സന്നദ്ധത അറിയിച്ചതിന് പിന്നിലെ കാര്യം പറയാൻ മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നാണ് എൻ.ഡി. അപ്പച്ചൻ്റെ പ്രസ്താവന. രാജിയുമായി ബന്ധപ്പെട്ട കാര്യം കെപിസിസിക്ക് മാത്രമാണ് അറിയുന്നതെന്നും അപ്പച്ചൻ പറഞ്ഞു. ഇത്രയും കാലത്തെ പാർട്ടി പ്രവർത്തനത്തിൽ സന്തുഷട്നാണെന്ന് പറഞ്ഞ എൻ.ഡി. അപ്പച്ചൻ, നേതൃത്വത്തിന് നന്ദി പറയുകയും ചെയ്തു.

SCROLL FOR NEXT