വെസ്റ്റ് നൈൽ പനി; എറണാകുളം ജില്ലയിൽ ഒരു മരണം 
KERALA

വെസ്റ്റ് നൈൽ പനി; എറണാകുളത്ത് ഒരു മരണം

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വെസ്റ്റ് നൈൽ പനിയെ തുടർന്ന് എറണാകുളം ജില്ലയിൽ ഒരു മരണം. ആലുവ കിഴക്കെ കടുങ്ങല്ലൂർ കൊച്ചു മൂത്തേടത്ത് മുരളീധരൻ (70 ) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

വെസ്റ്റ് നൈൽ എന്താണ് ?

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. 1937-ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011-ൽ ആലപ്പുഴയിലാണ് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്തു.

രോഗലക്ഷണങ്ങൾ

തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. ചിലർക്ക് പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയവ കാണാം.

ചികിത്സ

ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ല. കൊതുകുകടി ഏൽക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധ മാർഗം. സ്വയംചികിത്സ രോഗത്തെ സങ്കീർണമാക്കും.

മുൻകരുതലുകൾ

  • വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക

  • ജലക്ഷാമമുള്ള ഇടങ്ങളിൽ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകൾഭാ​ഗം കോട്ടൺ തുണികൊണ്ട് മൂടുക

  • കൊതുകുകടി ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക

  • സ്വയംചികിത്സ ഒഴിവാക്കുക

SCROLL FOR NEXT