Source: News Malayalam 24x7
KERALA

രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ചാറ്റിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ട് ന്യൂസ് മലയാളം

ഈ നാട്ടിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ തനിക്കെതിരെ പരാതിയുണ്ടോ എന്നായിരുന്നു രാഹുലിൻ്റെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണത്തിന് ബലം നൽകുന്ന വാട്സാപ്പ് ചാറ്റിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. മാധ്യമങ്ങൾ പരാതി ഇല്ലാത്ത ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചാണ് പറയുന്നതെന്നും ഈ നാട്ടിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ തനിക്കെതിരെ പരാതിയുണ്ടോ എന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രാഹുൽ ഇന്ന് മറുപടി നൽകിയത്.

ചാറ്റിൽ യുവതി 'രാഹുലേട്ടൻ' എന്ന പേരിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനോടാണ് ചാറ്റ് ചെയ്യുന്നത്. താൻ ഗർഭിണിയാണെന്നും ഗർഭച്ഛിദ്രത്തിന് മാനസികമായി ഒരുക്കമല്ലെന്നും കുട്ടിയുമായി ശക്തമായ വൈകാരിക ബന്ധം ഉണ്ടായിട്ടുണ്ടെന്നുമാണ് യുവതി രാഹുലിനോട് പറയുന്നത്.

അതേസമയം, എന്നാൽ ഞാൻ ഒഴിവാകുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇതിന് നൽകിയ മറുപടി. ഇതിൽ എങ്ങനെ ഒഴിവാക്കാനാകുമെന്ന യുവതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ രാഹുൽ ഒഴിഞ്ഞുമാറുന്നതും ചാറ്റിൽ നിന്ന് വ്യക്തമാണ്.

രാഹുൽ മാങ്കൂട്ടത്തിലും ഗർഭിണിയായ യുവതിയും തമ്മിലുള്ള ചാറ്റിൻ്റെ പൂർണ വിവരങ്ങൾ:

രാഹുൽ - എന്താ കഴിച്ചേ?

യുവതി - ഇന്നലെ ഞാൻ മെഡിസിൻ കഴിച്ചെങ്കിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ എന്തായിരുന്നു എന്ന് അറിയുമോ

രാഹുൽ - എന്താ സംഭവം?

യുവതി - ഒരിക്കലും ഡോക്ടറുടെ സാന്നിധ്യമില്ലാതെ കഴിക്കാൻ പാടില്ല

രാഹുൽ - ഡോക്ടർ അവൈലബിൾ ആയാൽ മതി

യുവതി - വലിയ ബ്ലീഡിങ്ങും മറ്റു പ്രശ്നങ്ങളും ഉണ്ടാകും

രാഹുൽ - സാന്നിധ്യം (ഡോക്ടറിൻ്റെ) ഒന്നും വേണ്ട

രാഹുൽ - അതിനൊക്കെയുള്ള മരുന്നുണ്ട്

രാഹുൽ - പിന്നെ ഡോക്ടറിൻ്റെ നിരീക്ഷണത്തിൽ തന്നെയാണ്

രാഹുൽ - നീ ടെലഗ്രാമിൽ വാ..

യുവതി - കഴിക്കുന്ന സമയമെല്ലാം നോക്കി കഴിക്കണം. ഞാൻ ഈ കാര്യം അവരോട് സംസാരിച്ചു. അവിടെ ഒരു ഫ്രണ്ട് ഒരു ഡോക്ടറിനെ വിളിച്ചു. അവർ കുറേ വഴക്ക് പരഞ്ഞു അവളെ. അവൾ എന്നെ വിളിച്ച് വഴക്കുപറഞ്ഞു.

രാഹുൽ - എന്നാൽ ഞാൻ ഒഴിവാകുന്നു

യുവതി - ഇതിൽ എങ്ങനെ ഒഴിവാക്കാനാകും?

യുവതി - ഒഴിവാകാൻ എനിക്കും തനിക്കും പറ്റുമോ?

യുവതി - എനിക്ക് നാണക്കേട് ചുമക്കാൻ താൽപ്പര്യമില്ല

രാഹുൽ - മൂന്ന് ദിവസമായി നിനക്ക് ഇതിനെപറ്റി ഒന്നും പ്രശ്നം ഇല്ലായിരുന്നു

യുവതി - കുട്ടിയുമായി എനിക്ക് ശക്തമായ വൈകാരിക ബന്ധം ഉണ്ടായിട്ടുണ്ട്

രാഹുൽ - ഇപ്പൊ തന്നെ ഞാൻ അങ്ങോട്ട് ചോദിച്ചത് കൊണ്ടല്ലേ

രാഹുൽ - അത്രേയുള്ളൂ

യുവതി - എൻ്റെ തലയിലിട്ടിട്ട് ഒഴിഞ്ഞുമാറുവാണോ?

യുവതി - ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. ഒരുപാട് മാറ്റം

യുവതി - നിങ്ങൾ ഒരു പരിഹാരം പറയൂ

യുവതി - കേറിച്ചെന്നാൽ ഡോക്ടർമാർ ഉടനെ ഗുളിക തന്ന് പറഞ്ഞുവിടില്ല

യുവതി - ഗൂഗിൾ ചെയ്യൂ. ഇതിൻ്റെ രീതികളെന്താണെന്ന് എങ്കിലും

യുവതി - എത്രനാൾ ഇത് മൂടിവച്ച് നടക്കും ഞാൻ?

യുവതി - നിങ്ങൾക്ക് നിങ്ങളുടെ അമ്മയോട് ഇഷ്ടമുണ്ടോ?

യുവതി - എനിക്കിത് എങ്ങനെ മുന്നോട്ടുപോകുമെന്നാ പേടി

യുവതി - അതേസമയം തന്നെ എൻ്റെ വയറ്റിൽ വളരുന്ന ജീവനോട് എനിക്ക് വൈകാരിക അടുപ്പവുമുണ്ട്.

യുവതി - തനിക്ക് അതൊരിക്കലും മനസിലാവില്ല. രണ്ടിനുമിടയിൽ കിടന്ന് വീർപ്പുമുട്ടുവാ ഞാൻ

രാഹുൽ - നിനക്കില്ലാത്ത ടെൻഷൻ എനിക്ക് വേണ്ടല്ലോ. ഞാനിത് വിടുന്നു

യുവതി - ഇതെങ്ങനെ വിടാനാകും. വിടാൻ എനിക്ക് തനിക്കും പറ്റുമോ

SCROLL FOR NEXT