യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡൻ്റ് അമൽ ജോയ് Source: facebook
KERALA

"യൂത്ത് കോൺഗ്രസ് എന്നാൽ ജയിലറകളും, കൊടിയ പൊലീസ് മർദനവും മാത്രം"; സീറ്റ് നൽകാത്തതിൽ വിമർശനവുമായി വയനാട് ജില്ലാ അധ്യക്ഷൻ

ഇന്നലെ നടന്ന ഡിസിസി കോർ കമ്മിറ്റി യോഗത്തിലും യൂത്ത് കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട്: യൂത്ത് കോൺഗ്രസിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നതിനിടെ ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്‍റിനും സീറ്റ് നൽകിയിട്ടില്ല. ഇന്നലെ നടന്ന ഡിസിസി കോർ കമ്മിറ്റി യോഗത്തിലടക്കം യൂത്ത് കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇതിനിടെ യൂത്ത് കോൺഗ്രസുകാരെ അവഗണിച്ചതിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ രംഗത്ത് വന്നു. യൂത്ത് കോൺഗ്രസ് എന്നാൽ കോടതി മുറികളും, ജയിലറകളും, കൊടിയ പൊലീസ് മർദനവും മാത്രമാണെന്ന് വിമർശനം ജില്ലാ പ്രസിഡൻ്റ് അമൽ ജോയ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്‍റിനും സീറ്റ് നൽകിയിട്ടില്ല. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്ന ജഷീര്‍ പള്ളിവയലിനാണ് സീറ്റ് നല്‍കാത്തത്. ജില്ലാ പഞ്ചായത്ത് തോമാട്ടുചാല്‍ ഡിവിഷന്‍ ജനറല്‍ സീറ്റ് മുസ്ലീം ലീഗിന് വിട്ടുനൽകിയിരിക്കുകയാണ് കോണ്‍ഗ്രസ്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അമല്‍ ജോയിയെ കേണിച്ചിറ ഡിവിഷനിലും പരിഗണിച്ചില്ല. 25 വര്‍ഷമായി എല്‍ഡിഎഫ് സീറ്റായ നൂല്‍പ്പുഴ കഴിഞ്ഞ തവണ പിടിച്ചെടുത്ത നേതാവാണ് അമല്‍ ജോയി. കേണിച്ചിറയില്‍ പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പില്ലാതിരുന്നിട്ടും സീറ്റ് നല്‍കിയില്ലെന്നും പരാതിയുണ്ട്.

SCROLL FOR NEXT