NEWSROOM

പ്രകൃതിദുരന്തങ്ങളിൽ നിന്ന് സംരക്ഷണമൊരുക്കാൻ കൊച്ചി കോർപ്പറേഷൻ; രാജ്യത്തെ ആദ്യ ലോക്കൽ ഏരിയ പ്ലാൻ ഒരുങ്ങുന്നു

കൊച്ചി നേരിടുന്ന പാരിസ്ഥിതിക, ദുരന്ത ഭീഷണികൾ അർബൻ കമ്മീഷൻ്റെ അടുത്ത സിറ്റിംഗിൽ അവതരിപ്പിക്കുമെന്ന് മേയർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നഗരത്തെ സംരക്ഷിക്കാൻ രാജ്യത്തെ ആദ്യ ലോക്കൽ ഏരിയ പ്ലാനുമായി കൊച്ചി കോർപ്പറേഷൻ. സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് കൊച്ചി നഗരത്തെ സംരക്ഷിക്കാൻ രാജ്യത്തെ ആദ്യ ലോക്കൽ ഏരിയ പ്ലാനുമായി കൊച്ചി കോർപ്പറേഷൻ മുന്നോട്ടു വരുന്നത്.

സീഹെഡിനാണ് പദ്ധതിയുടെ ചുമതല. വൈറ്റില കേന്ദ്രീകരിച്ചായിരിക്കും പദ്ധതി ആദ്യം നടപ്പിലാക്കുക. കേന്ദ്രസർക്കാരിൻ്റെയും കോർപ്പറേഷൻ്റെയും ഫണ്ട് ഉപയോഗിച്ചാകും പദ്ധതിയുടെ പൂർത്തീകരണം. കാലാവസ്ഥ വ്യതിയാനങ്ങളുടെ തോതുകൂടി പഠന വിധേയമാക്കിയായിരിക്കും പ്ലാൻ തയ്യാറാക്കുക.

കൊച്ചി നേരിടുന്ന പാരിസ്ഥിതിക, ദുരന്ത ഭീഷണികൾ അർബൻ കമ്മീഷൻ്റെ അടുത്ത സിറ്റിംഗിൽ അവതരിപ്പിക്കുമെന്ന് മേയർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പഠിക്കാനും നേരിടാനും നീക്കിവെച്ചിരിക്കുന്ന ഏഴുകോടിയിൽ നിന്ന് കൊച്ചിക്ക് പണം അനുവദിക്കാൻ ധനമന്ത്രിയോട് ആവശ്യപ്പെടാനും കൗൺസിൽ തീരുമാനിച്ചു.

മാസ്റ്റർപ്ലാൻ അടിസ്ഥാനമാക്കി വിദഗ്ധരുടെ സഹായത്തോടെ ലോക്കൽ ഏരിയ പ്ലാനുകൾ തയ്യാറാക്കും. ആദ്യ ഘട്ടത്തിൽ വൈറ്റില കേന്ദ്രീകരിച്ചും പിന്നീട് മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ തീരുമാനം.

SCROLL FOR NEXT