NEWSROOM

ലോക്‌സഭാ തെരഞ്ഞെടുപ്പ് മോദിയും ഇന്ത്യൻ ജനതയും തമ്മിലുള്ള മത്സരം: ഡോ. പറകാല പ്രഭാകർ

വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ രൂക്ഷമായ പ്രശ്നങ്ങൾക്കിടയിൽ നിക്ഷേപകരുടെ വിശ്വാസം കൂടി തകർന്നാൽ രാജ്യം വലിയ തകർച്ചയെ അഭിമുഖീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Author : ന്യൂസ് ഡെസ്ക്

മോദി ഭരണവും ഇന്ത്യൻ ജനതയും തമ്മിലുള്ള മത്സരമായിരുന്നു ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോക്ടർ പറകാല പ്രഭാകർ. ഒരു നേതാവും, പാർട്ടിയും, മുന്നണിയും ഇന്ത്യൻ ജനതയേക്കാൾ വലുതല്ലെന്നും പറകാല പ്രഭാകർ അഭിപ്രയപ്പെട്ടു.

'ഇന്നത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ; ഇനിയെങ്ങനെ' എന്ന വിഷയത്തിൽ എറണാകുളം ഡിസിസി സംഘടിപ്പിച്ച സെമിനാറിലാണ് ഡോ. പറകാല പ്രഭാകർ സംസാരിച്ചത്. സാധാരണ ജനങ്ങൾ ബിജെപിക്കും മോദിക്കും മുഖമടച്ചു നൽകിയ അടിയാണ് തെരഞ്ഞെടുപ്പു ഫലമെന്ന് പറകാല പ്രഭാകർ പറഞ്ഞു. ജനങ്ങളെപ്പോലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും മോദി സർക്കാരിനെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം ഇതാകുമായിരുന്നില്ലെന്നും പറകാല പ്രഭാകർ അഭിപ്രായപ്പെട്ടു.

വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ രൂക്ഷമായ പ്രശ്നങ്ങൾക്കിടയിൽ നിക്ഷേപകരുടെ വിശ്വാസം കൂടി തകർന്നാൽ രാജ്യം വലിയ തകർച്ചയെ അഭിമുഖീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെമിനാറിൽ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തകൻ ജോ എ സ്‌കറിയ, ഡോ. എം സി ദിലീപ് കുമാർ, ജിൻ്റോ ജോൺ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

SCROLL FOR NEXT