തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശുപത്രി സന്ദര്‍ശിച്ചു. നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് സ്റ്റാലിന്‍. അന്വേഷണത്തിലൂടെ എല്ലാം തെളിയും. ഇതിനു ശേഷം ആവശ്യമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
സംഭവിച്ചത് വിവരിക്കാനാകാത്ത ദുരന്തമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ ഇത്രയധികം പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ പത്ത് കുട്ടികളും 16 സ്ത്രീകളും. മരിച്ച 39 പേരില്‍ 38 പേരെ തിരിച്ചറിഞ്ഞു. 46 പേരാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.
പതിനായിരം പേരെ മാത്രം പ്രതീക്ഷിച്ച റായില്‍ മുപ്പതിനായിരത്തോളം പേര്‍ എത്തിയെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയ് എത്താന്‍ ഏഴ് മണിക്കൂറോളം വൈകിയിരുന്നു. ഇതോടെ ജനം അനിയന്ത്രിതമായി ഒഴികിയെത്തി.
വിജയ്‌യെ കാണാന്‍ രാവിലെ മുതല്‍ ജനങ്ങള്‍ എത്തിയിരുന്നുവെന്ന് ഡിജിപി വെങ്കിട്ടരാമന്‍ പറഞ്ഞു. വിജയ് എത്താന്‍ വൈകിയതോടെ ജനങ്ങള്‍ അനിയന്ത്രിതമായി ഒഴുകിയെത്തി. വൈകിട്ട് 7.40 ന് വിജയ് എത്തിയപ്പോഴേക്കും മണിക്കൂറുകളോളം വെള്ളവും ഭക്ഷണവുമില്ലാതെ ജനങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഇതാണ് യാഥാര്‍ത്ഥ്യമെന്നും ഡിജിപി പറഞ്ഞു.
കരൂർ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ കൂടി നില ഗുരുതരമെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 95 പേരെയെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി പി. സെന്തിൽകുമാർ അറിയിച്ചു. 51 പേരെ സർക്കാർ മെഡിക്കൽ കോളേജിലും 44 പേരെ സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചതെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അപകടം നടന്ന കരൂരില്‍ എത്തി. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ ഉദയനിധി സന്ദര്‍ശിക്കും.
സ്ത്രീകള്‍ - 17
പുരുഷന്മാര്‍ - 13
ആണ്‍കുട്ടികള്‍ - 4
പെണ്‍കുട്ടികള്‍ - 5
ആകെ മരണം - 39
. ടിവികെ പ്രതീക്ഷിച്ച പ്രവര്‍ത്തകര്‍ 10000
. പങ്കെടുത്തവര്‍ ഒരു ലക്ഷത്തിന് മുകളില്‍
. വിദ്യാര്‍ഥികള്‍ മാത്രം 10000 ത്തില്‍ അധികം
. വിജയ് എത്തുമെന്ന് അറിയച്ചത് 12.00 മണിക്ക്
. നാമക്കലിലെ റാലി വൈകി
. കരൂരിലേക്ക് വിജയ് എത്തിയത് 6.00 മണിക്ക്
. യോഗസ്ഥലത്തേക്ക് എത്താനായത് 7.00 മണിക്ക്
. ആറ് മണിയോടെ ആളുകള്‍ കുഴഞ്ഞ് വീണ് തുടങ്ങി
. ഡ്യൂട്ടിയിലുണ്ടായിരുന്നത് 500 ല്‍ താഴെ പൊലീസ്
. വെള്ളക്കുപ്പികള്‍ വിതരണം ചെയ്യാനായില്ല
വിജയ് കരൂരില്‍ അപകട സ്ഥലത്ത് എത്തുമെന്ന് സൂചന. ടിവികെ നേതാക്കളുമായി ഇക്കാര്യം ഓണ്‍ലൈനായി ചര്‍ച്ച ചെയ്യുന്നു. വിജയ്യുടെ പര്യടനം നീട്ടി വെക്കുമെന്നും റിപ്പോര്‍ട്ട്
കരൂര്‍ ദുരന്തത്തില്‍പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടിവികെ നേതാവ് വിജയ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് ധനഹായം പ്രഖ്യാപിച്ചത്.
ചെന്നൈയിലെ വിജയ്‌യുടെ വീടിനു മുന്നില്‍ ഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം
കരൂര്‍ ദുരന്തത്തില്‍ അന്വേഷണമാവശ്യപ്പെട്ടാണ് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്
റാലികൾ അടിയന്തരമായി നിർത്തണമെന്ന ടിവികെയ്ക്ക് എതിരായ കേസ് മദ്രാസ് ഹൈക്കോടതി അൽപ്പസമയത്തിനകം പരിഗണിക്കും. കരൂരിലെ പ്രദേശവാസി സെന്തിൽ കണ്ണനാണ് മധുര ബെഞ്ചിൽ ഹർജി നൽകിയത്. അവധി ദിവസമായിട്ടും അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് വാദം കേൾക്കുന്നത്.
കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ഇതുവരെ 40 പേർ മരിച്ചതായി കരൂർ കളക്ടർ എം. തങ്കവേൽ. രാത്രിയിൽ തന്നെ മുഖ്യമന്ത്രിയെത്തി പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്താൻ ഉത്തരവിട്ടു. മരിച്ചവർക്ക് 10 ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.ആശുപത്രിയിൽ ഒരു ഹെൽപ്പ് ഡെസ്ക് തുറന്നിട്ടുണ്ട്. കൂടുതൽ മരണങ്ങൾ തടയാൻ തമിഴ്‌നാട് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ എം. തങ്കവേൽ.
കരൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ്നാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെ നേതൃത്വത്തിൽ നാളെ ഹർത്താൽ
ടിവികെയുടെ റാലികൾ തടയണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാതെ മദ്രാസ് ഹൈക്കോടതി. ഹർജി സമർപ്പിച്ചത് നടപടി ക്രമം പാലിക്കാതെ ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദുരന്തത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജി നാളെ പരിഗണിക്കും. ദുരന്തത്തിൽ ഗൂഢാലോചന സംശയിച്ചാണ് ടിവികെ ഹർജി സമർപ്പിച്ചത്.
നടനും ടിവികെ നേതാവുമായ വിജയ്ക്ക് ബോംബ് ഭീഷണി. ചെന്നൈയിലെ വീടിന് നേരെയാണ് ഭീഷണി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
കരൂർ ദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് മുൻ ഹൈക്കോടതി ജസ്റ്റിസ് അരുണ ജഗദീശ്. അരുണ ജഗദീശൻ്റെ നേതൃത്വത്തിലാണ് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ. എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. മികച്ച ചികിത്സയാണ് ആശുപത്രിയിൽ പരിക്കേറ്റവർക്കായി ഒരുക്കിയതെന്നും ജുഡീഷ്യൽ കമ്മീഷൻ അറിയിച്ചു.
കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിച്ച് DMK എം പി കനിമൊഴി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷത്തിന്റെ ചെക്ക് കൈമാറി.