അജിത് പവാറിനു പുറമെ, അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനും അറ്റൻഡറും രണ്ട് പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അപകടത്തിനു പിന്നാലെ വിമാനം രണ്ടായി പിളര്‍ന്ന് കത്തിയമര്‍ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വിമാനം പൂർണമായി കത്തിയമർന്ന നിലയിലാണ്.
ബാരാമതിയില്‍ നിര്‍ണായകമായ നാല് യോഗങ്ങളില്‍ പങ്കെടുക്കാനായുള്ള യാത്രയായിരുന്നു. അജിത് പവാറിനെ കൂടാതെ പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു. ലിയര്‍ ജെറ്റ് 45 ആണ് അപകടത്തില്‍പെട്ടത്. സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മുംബൈ: രാവിലെ 8.45 ഓടെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും സംഘവും സഞ്ചരിച്ച സ്വകാര്യ വിമാനം ബാരാമതി വിമാനത്താവളത്തില്‍ തകര്‍ന്നു വീണത്. ലാന്‍ഡിങ്ങിനിടയില്‍ റണ്‍വേയുടെ വശത്തേക്ക് തെന്നിമാറിയാണ് അപകടമുണ്ടായത്.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും മഹാരാഷ്ട മുഖ്യമന്ത്രിയുമായി സംസാരിച്ചു
അജിത് പവാറിൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച് മമത ബാനർജി. അപകടം ഞെട്ടിക്കുന്നത്
അപകട വാർത്ത അറിഞ്ഞതിനു പിന്നാലെ, അജിത് പവാറിൻ്റെ സഹോദരിയും എൻസിപി നേതാവുമായ സുപ്രിയ സുലെ മഹാരാഷട്രയിലേക്ക് പുറപ്പെട്ടു
അജിത് പവാറിന്റെ ഭൗതികശരീരം മരുമകൻ തിരിച്ചറിഞ്ഞു
പതിനാറ് വര്‍ഷം പഴക്കമുള്ള വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് ഡിജിസിഎ. വിമാനത്തിന്റെ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ചു വരികയാണെന്നും ഡിജിസിഎ