NATIONAL

കരൂരിലെ അപകട കാരണം വിജയ് വെള്ളക്കുപ്പി എറിഞ്ഞതോ? തമിഴ്‌നാട് സർക്കാരിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അണ്ണാമലൈ

40 പേർ മരിച്ച അപകടം തമിഴ്‌നാട് സർക്കാരിൻ്റെ വീഴ്ചയാണെന്ന് ബിജെപി നേതാവ് കെ. അണ്ണാമലൈ വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

കരൂർ: വിജയ് കാരവാനിൻ്റെ മുകളിൽ നിന്ന് കുടിവെള്ള കുപ്പികൾ ജനക്കൂട്ടത്തിന് എറിഞ്ഞു കൊടുത്തതാണ് തിക്കും തിരക്കും ഉണ്ടാകാൻ ഇത് കാരണമായെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിന് പിന്നാലെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ തമിഴ്‌നാട് പൊലീസ് ലാത്തിച്ചാർജ് നടത്തിയതും വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്.

അതേസമയം, കരൂരിൽ വിജയ്‌ നടത്തിയ ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ച അപകടം തമിഴ്‌നാട് സർക്കാരിൻ്റെ വീഴ്ചയാണെന്ന് ബിജെപി നേതാവ് കെ. അണ്ണാമലൈ വിമർശിച്ചു.

ഡിഎംകെ പരിപാടികൾക്ക് മാത്രമെ തമിഴ്നാട് പൊലീസ് സുരക്ഷ കൊടുക്കൂവെന്നും, എത്ര പേർ പരിപാടിക്ക് എത്തുമെന്ന് മുൻകൂട്ടി കണക്കുകൂട്ടി സുരക്ഷ ഏർപ്പെടുത്താൻ പൊലീസിന് ആയില്ലെന്നത് വീഴ്ചയാണെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.

അപകടത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടുക്കം രേഖപ്പെടുത്തി. കരൂരിലെ അപകടം അഗാധമായ വേദനയുണ്ടാക്കിയെന്ന് അമിത് ഷായും പറഞ്ഞു. കരൂരിലെ ദുരന്തം ഹൃദയഭേദകമാണെന്നാണ് രജനികാന്ത് പ്രതികരിച്ചത്. അപകട വാർത്ത കേട്ട് നെഞ്ച് തകരുന്നുവെന്ന് നടൻ കമൽഹാസനും പ്രതികരിച്ചു.

SCROLL FOR NEXT