NATIONAL

വിദേശ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കുമേൽ ശക്തമായ നിയന്ത്രണം; എഫ്‌സിആർഎ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം

മതപരമായ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നുണ്ടെങ്കിലും, മതപരിവർത്തനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ പൂർണമായി ഒഴിവാക്കി

Author : ന്യൂസ് ഡെസ്ക്

ഡൽഹി:വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള എഫ്‌സിആർഎ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻജിഒ സ്ഥാപനങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതാണ് ഭേദഗതി. വിദേശ ഫണ്ട് സ്വീകരിക്കുന്ന ഏജൻസികൾ പ്രവർത്തന മേഖലകളും ലക്ഷ്യങ്ങളും മുൻകൂട്ടി നിശ്ചയിച്ച പട്ടികയിൽ നിന്ന് തെരഞ്ഞെടുക്കണമെന്നും ഭേദഗതിയിൽ പറയുന്നു.

മതപരമായ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നുണ്ടെങ്കിലും, മതപരിവർത്തനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ പൂർണമായി ഒഴിവാക്കി. ലൈസൻസ് നിലനിർത്താൻ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 10 ലക്ഷം രൂപയെങ്കിലും വിദേശ ഫണ്ടിനത്തിൽ ചെലവാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട് . എഫ്‌സി‌ആർ‌എ നിയമപ്രകാരം രജിസ്ട്രേഷന് അർഹതയുള്ള നിരവധി വിഭാഗങ്ങളിൽ നിന്നുള്ള മതപരിവർത്തനത്തെ വ്യക്തമായി ഒഴിവാക്കിക്കൊണ്ട്, വിശ്വാസാധിഷ്ഠിത പ്രവർത്തനങ്ങൾക്ക് മാത്രം അനുമതി നൽകുന്നു.

തിങ്കളാഴ്ച (ജൂൺ 22, 2026) പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ, ഇന്ത്യൻ വംശജർ ഒഴികെയുള്ള വിദേശ പൗരന്മാരെ പ്രധാന പ്രവർത്തകരായി ഉൾപ്പെടുത്തിയിരിക്കുന്ന ഏതൊരു അസോസിയേഷനെയും നിയമപ്രകാരം രജിസ്ട്രേഷൻ നൽകുന്നതിനോ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള മുൻകൂർ അനുമതിക്കോ "സാധാരണഗതിയിൽ പരിഗണിക്കില്ല" എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

SCROLL FOR NEXT