രാജ്യം അടിയന്തരാവസ്ഥയ്ക്ക് സമാനമെന്ന് സിജെപി 
NATIONAL

"ബിജെപി സർക്കാരിൻ്റെ അന്ത്യം അടുത്തു"; അടിയന്തരാവസ്ഥയ്ക്ക് സമാനമെന്ന് സിജെപി

കേന്ദ്രസർക്കാർ മാധ്യമപ്രവർത്തകരോട് യുദ്ധം ചെയ്യുകയാണെന്ന് സിജെപി കുറ്റപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കും വരെ പ്രതിഷേധം ശക്തമായി തുടരുമെന്ന് സിജെപി അറിയിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്ന് സൗരവ് ദാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും യുദ്ധം ചെയ്യുന്നത് സാധാരണ ജനങ്ങളോടാണെന്നും സിജെപി കുറ്റപ്പെടുത്തി.

രാജ്യം ഭരിക്കുന്നത് ഏകാധിപതികളാണ്. അഭിജിത് ദീപ്കെയുടെ കുടുംബത്തിലുണ്ടായ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും സിജെപി നേതാക്കൾ പറഞ്ഞു. സമരത്തിനെതിരെ ജനങ്ങളെ തിരിക്കാനാണ് സർക്കാർ ശ്രമം നടത്തുന്നത്. നിരവധി ആളുകളെ സംഘർഷമുണ്ടാകാൻ കൊണ്ടുവന്നുവെന്നും സിജെപി ആരോപിച്ചു.

മാധ്യമപ്രവർത്തകരെ പോലും പൊലീസ് അതിക്രൂരമായി മർദിച്ചു.ഈ സർക്കാരിൻ്റെ അന്ത്യം അടുത്തുവെന്നും സൗരവ് ദാസ് പറഞ്ഞു. ഗ്യാനേഷ് കുമാറിനെ ബിജെപി സംരക്ഷിക്കുകയാണ്. ഗ്യാനേഷ് കുമാറിൻ്റെ പക്കൽ എന്താണുള്ളത്. എന്തിനാണ് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതെന്നും സിജെപി ചോദിച്ചു.

വോട്ടെണ്ണുമ്പോൾ വരണാസിയിൽ മോദി പിന്നിൽ പോയ ശേഷം പെട്ടെന്ന് മുന്നിൽ വന്നതിന് പിന്നിൽ ആരാണെന്ന് ഗ്യാനേഷിന് അറിയാം. രാജ്യത്തെ ജെൻസീ വോട്ടുകൾ വ്യാപകമായി വെട്ടിയെന്ന് സിജെപി ആരോപിച്ചു. രാജ്യത്തെ ജനങ്ങളെല്ലാം സമരത്തിന് ഇറങ്ങണം. സമാധാനപരമായി സമരം ചെയ്യണം. സമരത്തിൽ പങ്കാളിയായ ഇടതുപക്ഷത്തിനും സിജെപി നേതാക്കൾ നന്ദി പറഞ്ഞു. സമരമുഖത്ത് എത്തിയ നാല് മുൻ മുഖ്യമന്ത്രിമാരോടുള്ള കടപാടും സിജെപി രേഖപ്പെടുത്തി. പിണറായി വിജയനടക്കമുള്ളവരുടെ പേര് എടുത്ത് പറഞ്ഞാണ് നന്ദി രേഖപ്പെടുത്തിയത്.

SCROLL FOR NEXT