'ഞങ്ങള്‍ നഷ്ടത്തിലാകുമോ, അംബാനിയുടെ ബിസിനസ് പോകുമോ': സ്റ്റാർലിങ്ക് വിഷയത്തില്‍ വീണ്ടും അംബാനിക്കെതിരെ മസ്ക്

നിരക്കുകൾ കൂടുതലാണെങ്കിൽ ജനങ്ങൾ സേവനം തിരഞ്ഞെടുക്കില്ലെന്നും, അത് വില കുറയ്ക്കാൻ സ്റ്റാർലിങ്കിനെ നിർബന്ധിതമാക്കുമെന്നും വ്യക്തമാക്കിയ മസ്ക്, സ്റ്റാർലിങ്ക് വരുന്നത് അംബാനിയുടെ വൻ ലാഭവിഹിതത്തിൽ നേരിയ കുറവുണ്ടാക്കിയേക്കാമെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ്സിനെ തകർക്കില്ലെന്നും വാദിച്ചു.
Elon Musk intensifies his push for Starlink in India, calling out Mukesh Ambani's alleged monopoly and arguing that market competition will directly benefit the average Indian citizen.
Elon Musk Escalates Starlink Push in India, Hits Out at Ambani: 'Competition Will Only Benefit Average Citizens'News Malayalam 24x7
Published on: 
Updated on: 

ന്യൂഡൽഹി: ഇന്ത്യയിൽ തങ്ങളുടെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ റിലയൻസ് ജിയോയ്ക്കും മുകേഷ് അംബാനിക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് വീണ്ടും രംഗത്ത് . ടെലികോം വിപണിയിൽ കൂടുതൽ മത്സരം ഉണ്ടാകുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കൂടുതൽ തെരഞ്ഞെടുപ്പുകൾ നൽകുകയും പ്രയോജനം ചെയ്യുകയും ചെയ്യുമെന്ന് മസ്ക് വ്യക്തമാക്കി. സ്റ്റാർലിങ്കിന്റെ വരവിനെ എതിർക്കുന്നവരുടെ വാദങ്ങളെ തികഞ്ഞ കാപട്യവും യുക്തിരഹിതവുമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

"ഒരു വശത്ത്, ഇന്ത്യയിലെ അംബാനിയുടെ കുത്തക വിപണി നൽകുന്ന അത്ഭുതപ്പെടുത്തുന്ന കുറഞ്ഞ നിരക്കുകളോട് മത്സരിക്കാൻ സ്റ്റാർലിങ്കിന് ഒരിക്കലും സാധിക്കില്ലെന്ന് ഇവർ വാദിക്കുന്നു. അതേ ശ്വാസത്തിൽ തന്നെ സ്റ്റാർലിങ്ക് വന്നാൽ അംബാനിയുടെ ബിസിനസ്സ് തകരുമെന്നും പറയുന്നു. ഈ രണ്ട് കാര്യങ്ങളും ഒരേസമയം ശരിയാകാൻ കഴിയില്ല" എന്ന് മസ്ക് തുറന്നടിച്ചു. തങ്ങളുടെ നിരക്കുകൾ കൂടുതലാണെങ്കിൽ ഒന്നുകിൽ സ്റ്റാർലിങ്ക് പരാജയപ്പെടും, അല്ലെങ്കിൽ മികച്ച സേവനം നൽകുന്നതിനാൽ വിജയിക്കും. ഏതു സാഹചര്യത്തിലായാലും ഈ വിപണി മത്സരം ഇന്ത്യയിലെ സാധാരണ പൗരന്മാർക്ക് മാത്രമാണ് ആത്യന്തികമായി ഗുണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരക്കുകൾ കൂടുതലാണെങ്കിൽ ജനങ്ങൾ സേവനം തിരഞ്ഞെടുക്കില്ലെന്നും, അത് വില കുറയ്ക്കാൻ സ്റ്റാർലിങ്കിനെ നിർബന്ധിതമാക്കുമെന്നും വ്യക്തമാക്കിയ മസ്ക്, സ്റ്റാർലിങ്ക് വരുന്നത് അംബാനിയുടെ വൻ ലാഭവിഹിതത്തിൽ നേരിയ കുറവുണ്ടാക്കിയേക്കാമെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ്സിനെ തകർക്കില്ലെന്നും വാദിച്ചു.

നേരത്തെ ഇന്ത്യൻ ടെലികോം വിപണി അടക്കിവാഴുന്ന റിലയൻസ് ജിയോയും (മുകേഷ് അംബാനി) ഭാരതി എയർടെല്ലും (സുനിൽ മിത്തൽ) സാറ്റലൈറ്റ് ഇന്റർനെറ്റിനായി സ്പെക്ട്രം അനുവദിക്കുന്നതിൽ ഇളവുകൾ നൽകുന്നതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പരമ്പരാഗത മൊബൈൽ കമ്പനികൾ പതിനായിരക്കണക്കിന് കോടി രൂപ മുടക്കി ലേലത്തിലൂടെയാണ് സ്പെക്ട്രം സ്വന്തമാക്കുന്നതെന്നും, അതിനാൽ വിദേശ സാറ്റലൈറ്റ് കമ്പനികൾക്കും സ്പെക്ട്രം ലേലം തന്നെ ഏർപ്പെടുത്തണമെന്നും തുല്യ അവസരം ഉറപ്പാക്കണമെന്നുമാണ് ഇന്ത്യൻ കമ്പനികളുടെ ആവശ്യം.

Elon Musk intensifies his push for Starlink in India, calling out Mukesh Ambani's alleged monopoly and arguing that market competition will directly benefit the average Indian citizen.
'ഇന്ത്യയിൽ ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഡാറ്റയുണ്ട്, പിന്നെന്തിന് സ്റ്റാർലിങ്ക്?'; മസ്കിന് മറുപടിയുമായി സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

എന്നാൽ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ (ITU) മാനദണ്ഡങ്ങൾ അനുസരിച്ച് സാറ്റലൈറ്റ് സ്പെക്ട്രം ഒരു പൊതു വിഭവമാണെന്നും അത് ലേലമില്ലാതെ ഭരണപരമായ അനുമതിയിലൂടെയാണ് അനുവദിക്കേണ്ടതെന്നും സ്റ്റാർലിങ്കും മറ്റ് ആഗോള കമ്പനികളും വാദിക്കുന്നു. പുതിയ ടെലികോം നിയമപ്രകാരം സാറ്റലൈറ്റ് സ്പെക്ട്രം ഭരണപരമായ രീതിയിൽ തന്നെ അനുവദിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെങ്കിലും, ഇതിന്റെ ഫീസും നിബന്ധനകളും തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കി ചർച്ചകൾ നടത്തിവരികയാണ്.

വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സ്റ്റാർലിങ്ക് ഇന്ത്യയിൽ ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ട്. സ്പെക്ട്രം വിതരണത്തിലെ തർക്കങ്ങൾക്ക് പുറമെ കർശനമായ ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പൂർണ്ണ പ്രവർത്തനാനുമതി ലഭിക്കൂ. ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിന് പുറത്തേക്ക് പോകാതെ ഇന്ത്യയിലെ തന്നെ സെർവറുകളിൽ സൂക്ഷിക്കുക സുരക്ഷാ ഏജൻസികൾക്ക് നിയമാനുസൃതമായ നിരീക്ഷണ സൗകര്യം ഒരുക്കുക രാജ്യത്തിനകത്ത് തന്നെ എർത്ത് സ്റ്റേഷനുകളും ഗേറ്റ്‌വേകളും സ്ഥാപിക്കുക തുടങ്ങിയ നിബന്ധനകൾ കമ്പനി പൂർണ്ണമായും അംഗീകരിക്കേണ്ടതുണ്ട്. ട്രായിയുടെ അന്തിമ വിലനിർണ്ണയവും സുരക്ഷാ ഏജൻസികളുടെ പരിശോധനകളും പൂർത്തിയാകുന്നതോടെ മാത്രമേ ഇന്ത്യയില്‍ ഉപഗ്രഹ ഇന്റർനെറ്റ് വരൂ.

നേരത്തെ ഇലോൺ മസ്ക് ഉന്നയിച്ച വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി പ്രമുഖ ഇന്ത്യൻ ടെക് കമ്പനി സോഹോയുടെ സ്ഥാപകൻ ശ്രീധർ വെമ്പു രംഗത്ത് എത്തിയിരുന്നു. ആഭ്യന്തര ടെലികോം ഓപ്പറേറ്റർമാർ തമ്മിലുള്ള കടുത്ത മത്സരം കാരണം ഇന്ത്യയിൽ നിലവിൽ തന്നെ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മൊബൈൽ ഡാറ്റ ലഭ്യമാകുന്നതെന്നും അതിനാൽ ഉയർന്ന ചെലവുള്ള ഉപഗ്രഹ ഇന്റർനെറ്റിന് സാധാരണ ഉപഭോക്താക്കൾക്കിടയിൽ എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അംബാനിയെ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച് മസ്ക് നടത്തിയ എക്സ് പോസ്റ്റിലാണ് ശ്രീധർ വെമ്പുവിന്‍റെ പ്രതികരണം.

Elon Musk intensifies his push for Starlink in India, calling out Mukesh Ambani's alleged monopoly and arguing that market competition will directly benefit the average Indian citizen.
'ഇന്ത്യൻ ജനതയോട് കുറ്റകൃത്യം ചെയ്യുന്ന കുത്തകകള്‍, അവര്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയാം': ഇലോണ്‍ മാസ്കിന്‍റെ പ്രസ്താവന ചര്‍ച്ചയാകുന്നു
News Malayalam 24x7
newsmalayalam.com