അഭിജിത് ദീപ്‌കെയുടെ വീട്ടിൽ ഡൽഹി പൊലീസ് 
NATIONAL

"തിരംഗ മാർച്ച് നടത്തരുത്"; അഭിജിത് ദീപ്‌കെയുടെ വീട്ടിൽ ഡൽഹി പൊലീസ്

കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന തിരംഗ മാർച്ച് പ്രതിഷേധ പരിപാടിയിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് പൊലീസ് എത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിസ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ വീട്ടിൽ ഡൽഹി പൊലീസ് എത്തി. ഇന്ന് വൈകുന്നേരം ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന ലെഹ്‌രാ ദോ തിരംഗ പ്രതിഷേധ പരിപാടിയിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് പൊലീസ് എത്തിയത്.

തൻ്റെ വീടിന് ചുറ്റും രഹസ്യാന്വേഷണ വിഭാഗവും ഡൽഹി പൊലീസും കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ദീപ്‌കെ ആരോപിച്ചു. എന്നാൽ അറസ്റ്റ് വരിക്കാൻ തയ്യാറാണെന്നും ദേശീയ പതാകയുമായി സമാധാനപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടും, ദേശീയ പതാക ഉയർത്തിയതിൻ്റെ പേരിൽ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ജയിലിലടച്ചതിൽ പ്രതിഷേധിച്ചുമാണ് സിജെപി തിരംഗ മാർച്ചിന് ആഹ്വാനം ചെയ്തത്. ക്രമസമാധാന പ്രശ്നങ്ങളും വ്യാപാരികളുടെ സുരക്ഷയും മുൻനിർത്തി തിരംഗ യാത്രയ്ക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.

SCROLL FOR NEXT