NATIONAL

ബംഗാളിലെ തെരഞ്ഞെടുപ്പ് ജയം; മോദിയെ അഭിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്

വൈറ്റ് ഹൗസ് വക്താവ് ഖുഷ് ദേശായിയാണ് അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസാണ് പ്രസിഡന്റിന്റെ അഭിനന്ദനം ഔദ്യോഗികമായി അറിയിച്ചത്.

"ചരിത്രപരവും നിര്‍ണായകവുമായ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് അഭിനന്ദിക്കുന്നു"വെന്ന് വൈറ്റ് ഹൗസ് വക്താവ് ഖുഷ് ദേശായി അറിയിച്ചു.

294 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 206 സീറ്റിലും വിജയിച്ചാണ് ബിജെപി അധികാരം നേടിയത്. പതിനഞ്ച് വര്‍ഷം ഭരിച്ച മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ജയിക്കാനായത് വെറും 80 സീറ്റില്‍ മാത്രമാണ്. കോണ്‍ഗ്രസ്, ആം ജനതാ ഉന്നയാന്‍, സിപിഐഎം എന്നീ പാര്‍ട്ടികള്‍ ഒരോ സീറ്റ് വീതവും നേടി.

അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് മമതാ ബാനര്‍ജി ഇന്ന് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും ജനവധി ബിജെപി കൊള്ളയടിക്കുകയാണ് ചെയ്തതെന്നുമാണ് മമതയുടെ വാദം.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി വോട്ട് ചോരി നടത്തിയിട്ടുണ്ടെന്നാണ് മമതയുടെ ആരോപണം. നൂറ് സീറ്റുകളില്‍ വോട്ട് ചോരി നടന്നിട്ടുണ്ട്. ബിജെപിക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനും ഇതില്‍ പങ്കാളികളാണെന്നും മമത ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മമതാ ബാനര്‍ജി ഇന്ന് ഉന്നയിച്ചത്. യഥാര്‍ഥ വില്ലന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും നീതിയുക്തമല്ലാതെയാണ് വോട്ടെണ്ണല്‍ നടന്നതെന്നും അവര്‍ ആരോപിച്ചു. ബിജെപി ഏജന്റിനെ പോലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പെരുമാറിയത്

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മമതാ ബാനര്‍ജി ഇന്ന് ഉന്നയിച്ചത്. യഥാര്‍ഥ വില്ലന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും നീതിയുക്തമല്ലാതെയാണ് വോട്ടെണ്ണല്‍ നടന്നതെന്നും അവര്‍ ആരോപിച്ചു. ബിജെപി ഏജന്റിനെ പോലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പെരുമാറിയത്

കമ്മീഷന്‍ വൃത്തികെട്ട കളി കളിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു എന്ന് കുറ്റപ്പെടുത്തിയ മമത, ഇത്തരത്തിലാണ് മഹാരാഷ്ട്ര, ഹരിയാന, ബിഹാര്‍, ഇപ്പോള്‍ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് വോട്ട് ചോരി നടന്നതെന്നും ആരോപിച്ചു.

SCROLL FOR NEXT