അനിൽ അംബാനിയുടെ സഹായി അറസ്റ്റിൽ  Source; X
NATIONAL

കള്ളപ്പണം വെളുപ്പിക്കൽ ; അനിൽ അംബാനിയുടെ സഹായി അശോക് കുമാർ പാൽ അറസ്റ്റിൽ

കമ്പനി വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ഇയാൾ 25 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഏഴ് വർഷത്തിലേറെയായി റിലയൻസ് പവറിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ജോലി ചെയ്യുന്നുമുണ്ട്.

Author : ന്യൂസ് ഡെസ്ക്

മുംബൈ; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സഹായി അറസ്റ്റിൽ. റിലയൻസ് പവർ ലിമിറ്റഡിലെ മുതിർന്ന ഉദ്യോഗസ്ഥനുമായ അശോക് കുമാർ പാലിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. 17,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അശോക് കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പനി വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ഇയാൾ 25 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഏഴ് വർഷത്തിലേറെയായി റിലയൻസ് പവറിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ജോലി ചെയ്യുന്നുമുണ്ട്.

റിലയൻസ് ഇൻഫ്രാസ്ട്രക്ചർ (ആർ ഇൻഫ്ര) ഉൾപ്പെടെയുള്ള ഗ്രൂപ്പിന്റെ വിവിധ കമ്പനികൾ നടത്തിയ 17,000 കോടിയിലധികം രൂപയുടെ വായ്പാ "വഴിമാറ്റം", സാമ്പത്തിക ക്രമക്കേടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് കേസ്. 2017 നും 2019 നും ഇടയിൽ അനിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനികൾക്ക് യെസ് ബാങ്ക് നൽകിയ ഏകദേശം 3,000 കോടി രൂപയുടെ "നിയമവിരുദ്ധ" വായ്പാ വകമാറ്റവുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ ആദ്യ ആരോപണം.

പിന്നെയും സമാനമായ തട്ടിപ്പുകൾ ഉണ്ടായതായി പറയുന്നു. റിലയൻസ് കമ്മ്യൂണിക്കേഷൻസ് നടത്തിയതായി ആരോപിക്കപ്പെടുന്ന 14,000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇതി ഏറ്റവും ഗൗരവമുള്ള ക്രമക്കേട്. ശരിയായ രീതിയിലല്ലാത്ത സാമ്പത്തിക സ്രോതസുകൾ, വ്യക്തമായി ഉമസ്ഥത സ്ഥിരീകരിക്കാത്ത കമ്പനികൾ എന്നിവയ്ക്ക് വായ്പകൾ നൽകിയ കേസുകൾ, പൊതുവായ ഡയറക്ടർമാരുടെയും വിലാസങ്ങളുടെയും ഉപയോഗം, അവശ്യ രേഖകളുടെ അഭാവം, ഷെൽ കമ്പനികളിലേക്ക് ഫണ്ട് വഴിതിരിച്ചുവിടൽ തുടങ്ങിയ പ്രമേക്കേടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി അന്വേഷണ ഏജൻസി ഈ വർഷം ജൂലൈയിൽ റെയ്ഡുകൾ ആരംഭിച്ചിരുന്നു. അനിൽ അംബാനി ഗ്രൂപ്പിനെതിരെ കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അന്വേഷണ ഏജൻസി അനിൽ അംബാനിയെ ചോദ്യം ചെയ്യലിനായി വിളിപ്പിത്തിരുന്നു. റിലയൻസ് ഹൗസിംഗ് ഫിനാൻസ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് എന്നിവയ്ക്ക് വായ്പ അനുവദിച്ചപ്പോൾ നടത്തിയ ജാഗ്രതാ നടപടിക്രമങ്ങളെക്കുറിച്ച് ബാങ്കുകളിൽ നിന്ന് വിശദാംശങ്ങൾ തേടുകയും ചെയ്തു.

SCROLL FOR NEXT