ഡൽഹി: വാണിജ്യ സിലിണ്ടറുകളുടെ വില വർധനയ്‌ക്കെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വാണിജ്യ സിലിണ്ടറുകളുടെ വില 993 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഈ വർധന തെരഞ്ഞെടുപ്പ് ബില്ലാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞതോടെ കേന്ദ്രസർക്കാർ അധിക ചെലവ് വരുത്തിവച്ചിരിക്കുക. മൂന്ന് മാസത്തിനിടെ എൺപത്തിയൊന്ന് ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ചായക്കടകൾ, പ്രാദേശിക ഭക്ഷണശാലകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെയുള്ള ചെറുകിട ബിസിനസുകാർക്ക് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതാണ് ഈ വർധനയെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇത് സാധാരണ പൗരന് അധിക ചെലവാണ്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിൽ നിന്ന് ലാഭം കൊയ്യുകയാണ് സർക്കാരെന്നും രാഹുൽ ആരോപിച്ചു.