NATIONAL

കശ്മീരിലെ ഉധംപൂരില്‍ ഭീകരവാദികളുമായി ഏറ്റുമുട്ടല്‍; പൊലീസുകാരന് പരിക്ക്

വൈകിട്ട് ആറ് മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്.

Author : ന്യൂസ് ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തിങ്കളാഴ്ച വൈകുന്നേരം സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഉധംപൂരിലാണ് ഭീകരവാദികളുമായി ഏറ്റുമുട്ടല്‍ നടന്നത്.

പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യവും അര്‍ധ സൈനിക വിഭാഗവും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

'ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഉദ്യോഗസ്ഥന്റെ നില ഗുരുതരമായി തുടരുകയാണ്,' ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വൈകിട്ട് ആറ് മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. ഇതിന് പിന്നാലെ ഗ്രാമത്തിലേക്ക് കൂടുതല്‍ സൈനികരെ അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT