അറസ്റ്റിലായ ആമിർ Source: X / xPeuples
NATIONAL

ഡൽഹി സ്ഫോടനക്കേസ്: 'അവൻ കശ്മീരിന് പുറത്ത് എവിടെയും പോയിട്ടില്ല, കാറിന് മുന്നിൽ നിൽക്കുന്ന ചിത്രം എഐ ആയിരിക്കാം'; അറസ്റ്റിലായ ആമിറിൻ്റെ കുടുംബം

കേസുമായി ബന്ധപ്പെട്ട് ആമിർ, സഹോദരൻ ഉമർ റാഷിദ് എന്നിവർ അറസ്റ്റിലാണ്

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിലെ ചാവേർ ബോംബർ ഡോ. ഉമർ മുഹമ്മദിനെ സഹായിച്ചതായി ആരോപിക്കപ്പെടുന്ന ആമിർ റാഷിദ് മിർ കശ്മീരിന് പുറത്ത് എവിടെയും പോയിട്ടില്ലെന്ന് ആമിറിൻ്റെ കുടുംബം.

"അവൻ ഒരിക്കലും ഡൽഹിയിൽ പോയിട്ടില്ല. സത്യത്തിൽ, അവൻ ഒരിക്കലും കശ്മീർ വിട്ടുപോയിട്ടില്ല. ഒരു കാറിന് മുന്നിൽ നിൽക്കുന്ന അവൻ്റെ ചിത്രം എഡിറ്റ് ചെയ്തതോ എഐ നിർമിതമോ ആയിരിക്കാമെന്നും ആമിറിൻ്റെ കുടുംബം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ആമിർ, സഹോദരൻ ഉമർ റാഷിദ് (30) എന്നിവർ അറസ്റ്റിലാണ്. മറ്റൊരു പ്രതിയായ താരിഖ് മാലിക്കിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആമിർ വൈദ്യുതി വികസന വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ഉമർ പ്ലംബറായി ജോലി ചെയ്തു വരികയായിരുന്നു.താരിഖ് ഒരു ബാങ്കിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നു. ചാവേർ ബോംബർ എന്ന് സംശയിക്കുന്നയാൾക്ക് ഹ്യുണ്ടായി i20 കാർ കൈമാറിയതിൽ ആമിർ, ഉമർ, താരിഖ് എന്നിവർക്ക് പങ്കുള്ളതായും വൃത്തങ്ങൾ അറിയിച്ചു.

അറസ്റ്റിലായ i20 യുടെ യഥാർഥ ഉടമ മുഹമ്മദ് സൽമാൻ മാർച്ചിലാണ് ദേവേന്ദർ എന്ന വ്യക്തിക്ക് കാർ വിറ്റത് . തുടർന്ന് ദേവേന്ദർ അത് ആമിറിന് വിറ്റു. ഇയാൾ വാഹനം ഉമറിന് കൈമാറി.രഹസ്യമായി നടത്തിയ കാർ കൈമാറ്റത്തിൽ താരിഖിനും പങ്കുണ്ടായിരുന്നതായും ഡൽഹി പൊലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ട് 6.52 ന് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്.സംഭവത്തിൽ 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനത്ത് നിന്ന് വെറും 50 കിലോമീറ്റർ അകലെയുള്ള ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത ദിവസമാണ് സ്ഫോടനം നടന്നത്.മൊഡ്യൂളിലെ രണ്ട് പ്രധാന അംഗങ്ങളായ ഡോ. മുജമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാത്തർ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഭ്രാന്തനായ കാർ ഉടമയായ ഉമർ മുഹമ്മദ് മറ്റ് രണ്ട് കൂട്ടാളികളുമായി ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തുവെന്നാണ് പൊലീസിൻ്റെ നിഗമനം.

SCROLL FOR NEXT