സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ 
NATIONAL

ഹൂതി ആക്രമണം; സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ

ശനിയാഴ്ച വരെയാണ് ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ എന്നീ കമ്പനികൾ സർവീസ് റദ്ദാക്കിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ശനിയാഴ്ച വരെ ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ എന്നി കമ്പനികൾ റദ്ദാക്കി. റിയാദ്, ജിദ്ദ, ദമാം, മദീന എന്നി നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഒക്ടോബർ 17 വരെ റദ്ദാക്കിയിരിക്കുന്നത്.

എയ ഇന്ത്യ

റിയാദ്, ജിദ്ദ, ദമാം എന്നി നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ഒക്ടോബർ 17 വരെ നിർത്തിവച്ചിരിക്കുന്നത്.

ആകാശ എയർ

റിയാദ്, ജിദ്ദ സെക്ടറുകളിലെ സർവീസുകൾ ഒക്ടോബർ 17 വരെ നീട്ടിയിട്ടുണ്ട്.

റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാം. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുൻപ് അതത് കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

SCROLL FOR NEXT